കാസർഗോഡ് സൈനികന്‍റെ ഭാര്യയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
സൈനികന്‍റെ ഭാര്യയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി . കാറഡുക്ക ഗ്രാമപഞ്ചായത്തിലെ കർമന്തൊടി മൂടാംകുളത്ത് സൗപർണികയാണ് (41) മരിച്ചത്.നാഗാലാൻഡില്‍ സൈനികനായി സേവനമനുഷ്ഠിക്കുന്ന രാജേഷ് കുമാറിന്‍റെ ഭാര്യയാണ് .
Updated: May 30, 2026, 15:51 IST
3 മാസം മുമ്പാണ് കുടുംബം പുതുതായി നിർമിച്ച വീട്ടിലേക്ക് താമസം മാറിയത്
കാസർഗോഡ് : സൈനികന്‍റെ ഭാര്യയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി . കാറഡുക്ക ഗ്രാമപഞ്ചായത്തിലെ കർമന്തൊടി മൂടാംകുളത്ത് സൗപർണികയാണ് (41) മരിച്ചത്.നാഗാലാൻഡില്‍ സൈനികനായി സേവനമനുഷ്ഠിക്കുന്ന രാജേഷ് കുമാറിന്‍റെ ഭാര്യയാണ് .
പുതുതായി പണിത വീടിന്‍റെ മുകള്‍നിലയിലെ കിടപ്പുമുറിയില്‍ ഫാനില്‍ ഷാള്‍ കെട്ടി തൂങ്ങിയ നിലയിലാണ് ശനിയാഴ്ച രാവിലെ സൗപർണികയെ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് മുള്ളേരിയയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
3 മാസം മുമ്പാണ് കുടുംബം പുതുതായി നിർമിച്ച വീട്ടിലേക്ക് താമസം മാറിയത്. ഗൃഹപ്രവേശന ചടങ്ങിനു പിന്നാലെ രാജേഷ് നാഗാലാൻഡിലേക്ക് പോയിരുന്നു.ആദൂർ പൊലീസ്‌അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാസർകോട് ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി