ചെടിച്ചട്ടിയിൽ പണം; കാസർഗോഡ് ആർ ടി ഒ ഓഫീസുകളിൽ വിജിലൻസ് പരിശോധന
കാസർകോഡ് ജില്ലയിലെ ആർ ടി ഒ ഓഫീസുകളിൽ നടത്തിയ വിജിലൻസ് പരിശോധനയിൽ പണവും രേഖകളും പിടിച്ചെടുത്തു
Updated: Jun 4, 2026, 20:31 IST
കാഞ്ഞങ്ങാട്: കാസർകോഡ് ജില്ലയിലെ ആർ ടി ഒ ഓഫീസുകളിൽ നടത്തിയ വിജിലൻസ് പരിശോധനയിൽ പണവും രേഖകളും പിടിച്ചെടുത്തു. കാസർഗോഡ് ആർ ടി ഒ ഓഫീസിൽ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച 17150 രൂപ കണ്ടെടുത്തത്. ഓഫീസ് വരാന്തയിലെ ചെടിച്ചട്ടിയിൽ ഒളിപ്പിച്ചു വെച്ച നിലയിലാണ് പണം കണ്ടെത്തിയത്.
കാഞ്ഞങ്ങാട് ആർ ടി ഒ ഓഫീസ് സ്റ്റാഫിന്റെ കൈയ്യിൽ നിന്ന് വാഹന സംബന്ധമായ അപേക്ഷകൾ, രേഖകൾ, ഏജന്റുമാർക്ക് നൽകേണ്ട 24 ഓളം സമ്മത പത്രങ്ങൾ എന്നിവ കണ്ടെടുക്കയും ചെയ്തു. വിജിലൻസ് ഡി വൈ എസ് പി ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടത്തിയത്.
റെയ്ഡ് തുടരുമെന്ന് വിജിലൻസ് അറിയിച്ചു സർക്കാർ ഓഫീസുകളിലെ കൈക്കൂലിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു ഇതിൻ്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് തുടങ്ങിയത്.