കാസർകോട് പൊലീസ് ക്വാർട്ടേഴ്‌സിൽ എഎസ്‌ഐ തൂങ്ങി മരിച്ച നിലയിൽ
Aug 22, 2025, 11:55 IST
കാസർകോട്: മഞ്ചേശ്വരം പൊലീസ് ക്വാർട്ടേഴ്‌സിൽ എഎസ്‌ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ കുറ്റിക്കോലിലെ മധുസൂദനൻ (50) ആണ് മരിച്ചത്.
അവിവാഹിതനാണ്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.