കാസർകോട് നിന്നും കാണതായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട് നിന്നും കാണാതായ യുവാവിനെ ചെമ്മനാട് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട്നഗരത്തിലെ ഫുട്‌പാത്തിൽ പഴം കച്ചവടം നടത്തുന്ന തെരുവത്ത് സ്വദേശി സയ്യിദ് സക്കറിയ ആണ് മരിച്ചത്
Mar 27, 2025, 09:03 IST

കാഞ്ഞങ്ങാട്: കാസർകോട് നിന്നും കാണാതായ യുവാവിനെ ചെമ്മനാട് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട്നഗരത്തിലെ ഫുട്‌പാത്തിൽ പഴം കച്ചവടം നടത്തുന്ന തെരുവത്ത് സ്വദേശി സയ്യിദ് സക്കറിയ ആണ് മരിച്ചത്. സക്കറിയയെ ചൊവ്വാഴ്ച രാത്രി മുതൽ കാണാനില്ലായിരുന്നു.
ഇയാൾക്കായി തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജനറൽ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്''മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്.