കാസർഗോഡ് വീട്ടില്‍ അതിക്രമിച്ചു കയറി വിവാഹിതയായ യുവതിയുടേയും ആണ്‍ സുഹൃത്തിന്റെയും വീഡിയോ പകര്‍ത്തിഭീഷണിപ്പെടുത്തിയവർക്കെതിരെ കേസ്
രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയുടേയും ആണ്‍ സുഹൃത്തിന്റെയും വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയവർക്കെതിരെ കേസ്.മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയില്‍ താമസിക്കുന്ന ഭർതൃമതിയായ 27കാരിയുടെ പരാതിയിലാണ് രണ്ട് പേർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.
ജൂണ്‍ 23ന് രാത്രി പത്തരയോടെയാണ് സംഭവം. യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ യുവതിയുടേയും ആണ്‍സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചു.
കാസർഗോഡ് : രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയുടേയും ആണ്‍ സുഹൃത്തിന്റെയും വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയവർക്കെതിരെ കേസ്.മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയില്‍ താമസിക്കുന്ന ഭർതൃമതിയായ 27കാരിയുടെ പരാതിയിലാണ് രണ്ട് പേർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.
ജൂണ്‍ 23ന് രാത്രി പത്തരയോടെയാണ് സംഭവം. യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ യുവതിയുടേയും ആണ്‍സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചു. വീഡിയോ സമൂഹ മാധ്യമം വഴി പ്രചരിപ്പിക്കുമെന്നും യുവതിയുടെ ഭർത്താവിന് അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. പണം ഇല്ലെന്ന് പറഞ്ഞപ്പോള്‍ യുവതിയുടെ കമ്മല്‍ ഊരിവാങ്ങി.
തുടർന്നുള്ള ദിവസങ്ങളിലും പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നു. പ്രതികളുമായി യുവതി ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്നും ഭീഷണിപ്പെടുത്തി. ഇതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പ്രതികള്‍ പൊലീസിന്റെ പിടിയിലായെന്നാണ് സൂചന