കാസർഗോഡ് മധു വാഹിനി പുഴയുടെ ചാലിൽ ഒഴുക്കിൽപ്പെട്ട് 12 വയസുകാരൻ മരിച്ചു

പന്ത്രണ്ട് വയസുകാരൻ ഒഴുക്കിൽപ്പെട്ടു മരിച്ചു. കാസർഗോഡ് മധു വാഹിനി പുഴയോട് ചേരുന്ന ചാലിൽ ഒഴുക്കിൽപ്പെട്ടാണ് 12 വയസുകാരൻ മരിച്ചത്. ചെർക്കള പാടിയിയിലെ മിഥിലാജാണ് മരിച്ചത്.

 

കാഞ്ഞങ്ങാട് : പന്ത്രണ്ട് വയസുകാരൻ ഒഴുക്കിൽപ്പെട്ടു മരിച്ചു. കാസർഗോഡ് മധു വാഹിനി പുഴയോട് ചേരുന്ന ചാലിൽ ഒഴുക്കിൽപ്പെട്ടാണ് 12 വയസുകാരൻ മരിച്ചത്. ചെർക്കള പാടിയിയിലെ മിഥിലാജാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ചാലിൽ കുളിച്ചു കൊണ്ടിരിക്കെയായിരുന്നു പന്ത്രണ്ട് വയസുകാരൻ ഒഴുക്കിൽപ്പെട്ടതെന്നാണ് വിവരം. ആലംപാടിയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം രാത്രിയോടെ കണ്ടെത്തിയ മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.