കാസര്‍ഗോഡ് ഓടികൊണ്ടിരിക്കുന്ന ട്രെയിനിനുനേരെ ഉണ്ടായ കല്ലേറില്‍ വീട്ടമ്മയ്ക്ക് പരിക്ക്
ഓടികൊണ്ടിരിക്കുന്ന ട്രെയിനിനുനേരെ ഉണ്ടായ കല്ലേറില്‍ യാത്രക്കാരിക്ക് സാരമായ പരിക്ക്.പള്ളിക്കര പൂച്ചക്കാടിന് സമീപത്ത് വച്ചുണ്ടായ സംഭവത്തില്‍ നീലേശ്വരം ആലികീഴിലെ കുഞ്ഞിക്കണ്ണന്റെ ഭാര്യ സി അനിത(48)ക്കാണ് പരിക്കേറ്റത്
ട്രെയിനിലെ ഇടതുഭാഗം മധ്യത്തിലുള്ള കംപാർട്ടുമെന്റിലാണ് ഇരുന്നിരുന്നത്. ജനാലകമ്പിയില്‍ തട്ടിയ കല്ല് തെറിച്ച് കണ്ണില്‍ പതിക്കുകയായിരുന്നു.
കാസർഗോഡ് : ഓടികൊണ്ടിരിക്കുന്ന ട്രെയിനിനുനേരെ ഉണ്ടായ കല്ലേറില്‍ യാത്രക്കാരിക്ക് സാരമായ പരിക്ക്.പള്ളിക്കര പൂച്ചക്കാടിന് സമീപത്ത് വച്ചുണ്ടായ സംഭവത്തില്‍ നീലേശ്വരം ആലികീഴിലെ കുഞ്ഞിക്കണ്ണന്റെ ഭാര്യ സി അനിത(48)ക്കാണ് പരിക്കേറ്റത്. കണ്ണിന് സാരമായി പരിക്കേറ്റ അനിത കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ച മംഗലാപുരത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇൻ്റർ സിറ്റി എക്സ്പ്രസിന് നേരെ 12.05ഓടെയാണ് കല്ലേറുണ്ടായത്. മംഗളൂരു കെഎംസി ആശുപത്രിയില്‍ മകനോടൊപ്പം പോയി തിരിച്ചുവരികയായിരുന്നു.
ട്രെയിനിലെ ഇടതുഭാഗം മധ്യത്തിലുള്ള കംപാർട്ടുമെന്റിലാണ് ഇരുന്നിരുന്നത്. ജനാലകമ്പിയില്‍ തട്ടിയ കല്ല് തെറിച്ച് കണ്ണില്‍ പതിക്കുകയായിരുന്നു. ഇവർ ധരിച്ചിരുന്ന കണ്ണട പൊട്ടി ചിതറിയാണ് വലതു കണ്ണിന്താഴെ മുറിവായത്. റെയില്‍വെ പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.