കാസർകോട് ജനറൽ ആശുപത്രിയിൽ ഗുണ്ടാ അക്രമണം: എട്ട് പേർക്കെതിരെ കേസെടുത്തു
കാസർകോട് നഗരത്തിലെജനറൽ ആശുപത്രിയിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി. അത്യാഹിത വിഭാഗം, ഒ പി കൗണ്ടർ എന്നിവിടങ്ങളിലാണ് ചികിത്സക്കെത്തിയ ഗുണ്ടകൾ തമ്മിലടിച്ചത്.
Dec 4, 2025, 16:09 IST
കാസർഗോഡ് : കാസർകോട് നഗരത്തിലെജനറൽ ആശുപത്രിയിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി. അത്യാഹിത വിഭാഗം, ഒ പി കൗണ്ടർ എന്നിവിടങ്ങളിലാണ് ചികിത്സക്കെത്തിയ ഗുണ്ടകൾ തമ്മിലടിച്ചത്. ബുധനാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. ചെമ്മനാട്, കീഴൂർ സംഘങ്ങളാണ് ഏറ്റുമുട്ടിയത്. നാട്ടിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റാണ് ഇരു സംഘങ്ങളും ആശുപത്രിയിൽ എത്തിയത്.
എന്നാൽ, ആശുപത്രിയിലും ഇവർ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തെ തുടർന്ന് 30 മിനിറ്റ് സമയം അത്യാഹിത വിഭാഗം, ഒ പി പ്രവർത്തനം തടസപ്പെട്ടെന്ന് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ മുഹമ്മദ് നിസാർ അറിയിച്ചു. സംഭവത്തിൽ എട്ട് പേരെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.