കാസർഗോഡ് പ്രായപൂർത്തിയാകാത്ത മക്കൾക്ക് സ്കൂട്ടർ ഓടിക്കാൻ നൽകി; 3 അമ്മമാർക്കെതിരെ കേസ്
പ്രായപൂർത്തിയാകാത്ത മക്കള്‍ക്ക് സ്കൂട്ടർ ഓടിക്കാൻ നല്‍കിയ സംഭവത്തില്‍ 3 അമ്മമാർക്കെതിരെ പൊലീസ് കേസെടുത്തു.കാസർകോട് ജില്ലയിലെ ബേക്കല്‍, മേല്‍പറമ്പ് പൊലീസ് സ്റ്റേഷനുകളിലായാണ് കേസുകള്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികള്‍ ഓടിച്ച സ്കൂട്ടറുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
വാഹന പരിശോധനയ്ക്കിടെയാണ് ബെണ്ടിച്ചാലില്‍ വച്ച് 15 വയസ്സുകാരനായ വിദ്യാർഥി സ്കൂട്ടറുമായി എത്തിയത്.
കാസർഗോഡ്: പ്രായപൂർത്തിയാകാത്ത മക്കള്‍ക്ക് സ്കൂട്ടർ ഓടിക്കാൻ നല്‍കിയ സംഭവത്തില്‍ 3 അമ്മമാർക്കെതിരെ പൊലീസ് കേസെടുത്തു.കാസർകോട് ജില്ലയിലെ ബേക്കല്‍, മേല്‍പറമ്പ് പൊലീസ് സ്റ്റേഷനുകളിലായാണ് കേസുകള്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികള്‍ ഓടിച്ച സ്കൂട്ടറുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
മേല്‍പറമ്പ് എസ്.ഐ ടി. അഖിലിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് ബെണ്ടിച്ചാലില്‍ വച്ച് 15 വയസ്സുകാരനായ വിദ്യാർഥി സ്കൂട്ടറുമായി എത്തിയത്. പരിശോധനയ്ക്കിടെ ലൈസൻസ് ആവശ്യപ്പെട്ടപ്പോഴാണ് കുട്ടിക്ക് 15 വയസ്സ് മാത്രമാണ് പ്രായമെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
ചോദ്യം ചെയ്യലില്‍ അമ്മയാണ് സ്കൂട്ടർ ഓടിക്കാൻ നല്‍കിയതെന്ന് കുട്ടി മൊഴി നല്‍കി. ഇതേത്തുടർന്ന് കുട്ടിയുടെ മാതാവായ ബെണ്ടിച്ചാല്‍ സ്വദേശിനിക്കെതിരെ മേല്‍പറമ്പ് പൊലീസ് കേസെടുക്കുകയായിരുന്നു.
ബേക്കല്‍ എസ്.ഐ യു. റോഷിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ തിരുവാക്കോളി ജുമാമസ്ജിദ്, മൗവ്വല്‍ എന്നിവിടങ്ങളില്‍ നിന്നാണ് 17 വയസ്സുകാരായ രണ്ടു പേരെ പിടികൂടിയത്.
പൊടിപ്പള്ളം ഭാഗത്തുനിന്ന് പാലക്കുന്ന് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ഒരാള്‍ പിടിയിലായത്. ഈ സംഭവത്തില്‍ കുട്ടിയുടെ മാതാവായ ബേക്കല്‍ കണ്ണംകുളം സ്വദേശിനിക്കെതിരെ കേസെടുത്തു. മൗവ്വലില്‍ വച്ച് പിടികൂടിയ സ്കൂട്ടർ ഓടിച്ച കുട്ടിയുടെ മാതാവായ പെരിയ ബസാർ സ്വദേശിനിക്കെതിരെയാണ് രണ്ടാമത്തെ കേസെടുത്തത്.