കരുവന്നൂര്‍ സഹകരണ ബേങ്ക് തട്ടിപ്പ്; സിപിഎം നേതാക്കള്‍ക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് കോടതി

കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സിപിഎമ്മിനും പ്രതിപ്പട്ടികയിലെ നേതാക്കൾക്കും തിരിച്ചടി.കേസിൽ പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് അറിയിച്ച് സമൻസ് അയച്ച് കോടതി.

 

കരുവന്നൂർ ബേങ്ക് വായ്പാ തട്ടിപ്പിലൂടെ പ്രതികൾ 180 കോടി രൂപ സമ്പാദിച്ചതായി ഇഡി പറയുന്നു

കൊച്ചി: കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സിപിഎമ്മിനും പ്രതിപ്പട്ടികയിലെ നേതാക്കൾക്കും തിരിച്ചടി.കേസിൽ പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് അറിയിച്ച് സമൻസ് അയച്ച് കോടതി.

പിഎൽഎംഎ കോടതിയുടെതാണ് വിധി. പ്രഥമ ദൃഷ്ടിയാ തെളിവുണ്ടെന്നാണ് കോടതി നിരീക്ഷണം. സിപിഐഎം നേതാക്കളായ കെ രാധാകൃഷ്ണൻ, എസി മൊയ്തീൻ, എം എം വർഗീസ് അടക്കമുള്ള മുഴുവൻ പ്രതികൾക്കും കോടതി സമൻസ് അയച്ചു. അടുത്തമാസം നാലിന് കോടതിയിൽ നേരിട്ട് ഹാജരാകണം. പ്രതി പട്ടികയിലെ 28 പേർക്കാണ് സമൻസ് അയച്ചത്.

കരുവന്നൂർ ബേങ്ക് വായ്പാ തട്ടിപ്പിലൂടെ പ്രതികൾ 180 കോടി രൂപ സമ്പാദിച്ചതായി ഇഡി പറയുന്നു. ആകെ 128 കോടി രൂപ പ്രതികളുടെ സ്വത്തുക്കളിൽനിന്ന് ഇഡ‍ി കണ്ടുകെട്ടിയിട്ടുണ്ട്.