കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസ്: പ്രതികളുടെ വിടുതൽ ഹർജി പരിഗണിക്കുന്നത് ഡിസംബർ 5ലേക്ക് മാറ്റി

കരുവന്നൂർ കേസിൽ പ്രതികളുടെ വിടുതൽ ഹർജി പരിഗണിക്കുന്നത് ഡിസംബർ 5ലേക്ക് മാറ്റി. കൊച്ചി പിഎംഎൽഎ കോടതിയാണ് ഹർ‍ജി പരിഗണിക്കുന്നത്.കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ പാർട്ടിയും സിപിഎം നേതാക്കളുമാണ് വിടുതൽ ഹർജി നൽകിയത്. വാദത്തിനായി പ്രതികൾ സാവകാശം തേടി.

 

കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട 180 കോടിരൂപയുടെ കള്ളപ്പണ ഇടപാട് കേസിൽ 83 പ്രതികൾക്കെതിരെ പ്രഥമ ദൃഷ്ട്ടിയാൽ തെളിവുണ്ടെന്ന് കലൂർ പിഎംഎൽഎ കോടതി കണ്ടെത്തിയിരുന്നു.

കൊച്ചി: കരുവന്നൂർ കേസിൽ പ്രതികളുടെ വിടുതൽ ഹർജി പരിഗണിക്കുന്നത് ഡിസംബർ 5ലേക്ക് മാറ്റി. കൊച്ചി പിഎംഎൽഎ കോടതിയാണ് ഹർ‍ജി പരിഗണിക്കുന്നത്.കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ പാർട്ടിയും സിപിഎം നേതാക്കളുമാണ് വിടുതൽ ഹർജി നൽകിയത്. വാദത്തിനായി പ്രതികൾ സാവകാശം തേടി.

കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട 180 കോടിരൂപയുടെ കള്ളപ്പണ ഇടപാട് കേസിൽ 83 പ്രതികൾക്കെതിരെ പ്രഥമ ദൃഷ്ട്ടിയാൽ തെളിവുണ്ടെന്ന് കലൂർ പിഎംഎൽഎ കോടതി കണ്ടെത്തിയിരുന്നു.

കേസിൽ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെയാണ് ജില്ലാ സെക്രട്ടറിമാരും കേസിലെ പ്രതികളുമായ എ സി മൊയ്‌ദീൻ, എം എം വര്ഗീസ്, കെ രാധകൃഷ്ണൻ അടക്കമുള്ളവർ കോടതിയെ സമീപിച്ച് വിടുതൽ ഹ‍ർജി നൽകിയത്. 

കേസിൽ 64ാം പ്രതി സിപിഎമ്മാണ്. വിചാരണയക്ക് മുൻപ് കേസിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം.കള്ളപ്പണ കേസിൽ തങ്ങൾക്ക് പങ്കില്ലെന്നും വിചാരണ നടത്താനുള്ള തെളിവില്ലെന്നുമാണ് നേതാക്കളുടെ വാദം.