കരുനാഗപള്ളിയിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഘത്തിലെ പിടികിട്ടാപുള്ളി പിടിയിൽ
കരുനാഗപള്ളി : യുവതിയുടെ നഗ്നചിത്രം പകർത്തിയശേഷം ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഘത്തിലെ പിടികിട്ടാപുള്ളി പൊലീസിന്റെ പിടിയിലായി. ആദിനാട് നോർത്ത്, മണിമന്ദിരം വീട്ടിൽ ചിക്കു (29) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
ഈ കേസിലെ മുഖ്യപ്രതിയായ ആദിനാട് സായികൃപയിൽ ലാല്‍ കൃഷ്ണന്നെ മുമ്പ് പൊലീസ് പിടികൂടിയിരുന്നു. നിർധനയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ രഹസ്യമായ് പകർത്തിയ ലാല്കൃഷ്ണൻ ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികപീഡനം നടത്തുകയും ഇയാളുടെ സുഹൃത്തുക്കളായ ചിക്കു, ഗുരുലാൽ എന്നിവരോടൊപ്പം രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ മർദ്ദിക്കുകയും കൂട്ടബലാത്സംഗം നടത്തുകയുമായിരുന്നു.
അറസ്റ്റിലായ ചിക്കുവിനെതിരെ ഓച്ചിറ പൊലീസ് സ്റ്റേഷനിൽ മുമ്പും വധശ്രമം അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങൾക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു .