കര്‍ക്കിടക വാവുബലിതര്‍പ്പണം ; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം


ബലി തര്‍പ്പണത്തിനായി എത്തുന്ന വാഹനങ്ങള്‍ ബൈപ്പാസ് റോഡില്‍ വേങ്കറ ക്ഷേത്രത്തിന് സമീപം സര്‍വീസ് റോഡില്‍ സജ്ജമാക്കിയിട്ടുള്ള പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ പാര്‍ക്ക് ചെയ്യണം.

 

തിരുവല്ലം ജംഗ്ഷന്‍ മുതല്‍ തിരുവല്ലം എല്‍പി സ്‌കൂള്‍ ജംഗ്ഷന്‍ വരെയുള്ള റോഡിലും നിയന്ത്രണമുണ്ട്.

കര്‍ക്കിടക വാവുബലിതര്‍പ്പണത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം. ഇന്ന് രാത്രി 10 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 2 മണി വരെ തിരുവല്ലം ക്ഷേത്രപരിസരത്തും ബൈപ്പാസ് റോഡിലും വാഹനഗതാഗതത്തിനും പാര്‍ക്കിങ്ങിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവല്ലം ജംഗ്ഷന്‍ മുതല്‍ തിരുവല്ലം എല്‍പി സ്‌കൂള്‍ ജംഗ്ഷന്‍ വരെയുള്ള റോഡിലും നിയന്ത്രണമുണ്ട്.


ബലി തര്‍പ്പണത്തിനായി എത്തുന്ന വാഹനങ്ങള്‍ ബൈപ്പാസ് റോഡില്‍ വേങ്കറ ക്ഷേത്രത്തിന് സമീപം സര്‍വീസ് റോഡില്‍ സജ്ജമാക്കിയിട്ടുള്ള പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ പാര്‍ക്ക് ചെയ്യണം. ശംഖുംമുഖത്ത് ബലിതര്‍പ്പണത്തിനായി വരുന്നവരുടെ വാഹനങ്ങള്‍ എയര്‍ഫോഴ്‌സ് സ്റ്റേഷന്‍ കര്‍വ്വ് ഭാഗത്തുളള ഗ്രൗണ്ടിലും ബെയ്‌ലി പ്രസ് ഗ്രൌണ്ടിലും സുനാമി പാര്‍ക്കിനോട് ചേര്‍ന്നുളള ഗ്രൗണ്ടിലും ശംഖുംമുഖം ദേവിക്ഷേത്ര ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണ്. ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് മുതല്‍ ആള്‍സെയിന്റ്‌സ് ജംഗ്ക്ഷന്‍ വരെ പാര്‍ക്കിങ്ങ് അനുവദിക്കില്ല. വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.