കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചു

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഉദ്യോഗസ്ഥരെ ആക്രമിച്ചു. സംഘർഷത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കും തടവുകാർക്കും പരിക്കേറ്റു.

 

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഉദ്യോഗസ്ഥരെ ആക്രമിച്ചു. സംഘർഷത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കും തടവുകാർക്കും പരിക്കേറ്റു. സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിലാണ് ഇന്നലെ ഏറ്റുമുട്ടൽ നടന്നത്. പ്രിസൺ ഓഫീസർ അടക്കം 5 ഉദ്യോഗസ്ഥർക്ക് പരിക്കുണ്ട്. മലപ്പുറം സ്വദേശി ജലാലുദ്ധീൻ ഉൾപ്പെടെ ആറ് തടവുകാർക്കും പരിക്കേറ്റു.

ജലാലുദ്ധീൻ സെല്ലിൽ ബ്ലേഡ് കൊണ്ട് സ്വയം മുറിവേൽപ്പിച്ചതാണ് അക്രമത്തിൻ്റെ തുടക്കമെന്നാണ് ജയിൽ ഉദ്യോഗസ്ഥർ പറയുന്നത്. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തിട്ടുണ്ട് കാപ്പ തടവുകാരനായ മലപ്പുറം സ്വദേശി ജലാലുദ്ദീൻ ഇന്നലെ രാവിലെ 10 മണിയോടെ സെല്ലിൽ നിന്നും ബ്ളേഡ് കൊണ്ടു ശരീരത്തിൽ സ്വയം മുറിവേൽപ്പിക്കുകയായിരുന്നു ജയിൽ ജീവനക്കാർ ചേർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയിൽ തടവുകാരൻ ബ്ളേഡ് കൊണ്ട് ജയിൽ അസി പ്രിസൺ ഓഫീസർ ജിഷ്‌ണുവിനെ പരുക്കേൽപ്പിക്കുകയായിരുന്നു. ഇതേ തുടർന്നാണ് തടവുകാർ കൂട്ടമായി അക്രമം അഴിച്ചുവിട്ടത്.