കണ്ണപുരം കീഴറ സ്ഫോടന കേസിലെ മുഖ്യപ്രതി അനു മാലിക്കിനെതിരെ കാപ്പ ചുമത്തും

കണ്ണപുരം സ്ഫോടനക്കേസ് പ്രതി അനു മാലിക്കിനെതിരെ കാപ്പ ചുമത്തും. പോലീസ് നിയമവശങ്ങൾ പരിശോധിച്ച് വരികയാണ്.
 

കണ്ണൂർ: കണ്ണപുരം സ്ഫോടനക്കേസ് പ്രതി അനു മാലിക്കിനെതിരെ കാപ്പ ചുമത്തും. പോലീസ് നിയമവശങ്ങൾ പരിശോധിച്ച് വരികയാണ്.റിമാൻഡ് കാലാവധി കഴിഞ്ഞ ശേഷമാകും കാപ്പ ചുമത്തുക. ഇയാൾഅനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുന്നത് പതിവായ സാഹചര്യത്തിലാണ് തീരുമാനം. 

അഞ്ചോളം സ്ഫോടക വസ്തു കേസുകളിൽ പ്രതിയാണ് അനൂപ് മാലിക്ക് പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട് കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപിനുമായി കണ്ണപുരം പൊലിസ് ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും വിട്ടു കിട്ടാൻ ഹരജി നൽകും. കാഞ്ഞങ്ങാടെ സുഹൃത്തിൻ്റെ വീട്ടിൽ നിന്നാണ് അനൂപ് മരക്കാർ പിടിയിലാകുന്നത്. ഇയാളുടെ ബന്ധുവായ മുഹമ്മദ് അഷാമാണ് കണ്ണപുരം കീഴറയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. അനധികൃതമായി വീട്ടിൽ സൂക്ഷിച്ച പടക്കശേഖരം പൊട്ടിത്തെറിച്ച് വീട്ടിൻ്റെ ഒരു ഭാഗം തകർന്നിരുന്നു.