കാന്തപുരത്തിന്റെ സ്ത്രീകളെക്കുറിച്ചുള്ള പ്രസ്താവന ആധുനിക കേരളത്തിന് ചേരാത്തതാണ് ; എം വി ഗോവിന്ദൻ
കാന്തപുരത്തിന്റെ സ്ത്രീകളെക്കുറിച്ചുള്ള പ്രസ്താവന ആധുനിക കേരളത്തിന് ചേരാത്തതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്ത്രീ-പുരുഷ സമത്വം ഭരണഘടന ഉറപ്പുനൽകുന്നതാണെന്നും നൂറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളിലൂടെയാണ് ഈ അവകാശം നേടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ മുന്നേറ്റത്തെ ദുർബലപ്പെടുത്തുന്ന ഇത്തരം പ്രസ്താവനകളോട് പാർട്ടിക്ക് യോജിപ്പില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.

അതെ സമയം, എസ്.എഫ്.ഐ സെക്രട്ടേറിയറ്റ് മാർച്ചിനിടെ സംസ്ഥാന സെക്രട്ടറിയെ ഉൾപ്പെടെ പൊലീസ് തിരഞ്ഞുപിടിച്ച് ആക്രമിച്ചെന്നും നെഞ്ചിലും ശരീരമാസകലം പരിക്കേൽപ്പിച്ചെന്നും ഗോവിന്ദൻ ആരോപിച്ചു. സമരത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾക്കെതിരെ പോലും വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തും വീടുകളിൽ റെയ്ഡ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചും ഭയപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളെ തല്ലിയൊതുക്കാമെന്ന് കരുതേണ്ടെന്നും ഇത്തരം നടപടികൾക്ക് പിന്നിൽ ആർ.എസ്.എസ്-ഗവർണർ പ്രീണനമാണെന്നും അദ്ദേഹം ആരോപിച്ചു.
യു.ഡി.എഫ് സർക്കാർ പോലീസ് രാജ് നടത്തുകയാണെന്നും വന്ദേമാതരം പൂർണമായി ആലപിക്കുന്നതിനെ എതിർക്കുന്നവരെ തല്ലിയൊതുക്കാമെന്ന ധാരണ വ്യാമോഹമാണെന്നും ഗോവിന്ദൻ പറഞ്ഞു. ഗവർണറും സംസ്ഥാന സർക്കാരും യു.ജി.സി ചട്ടങ്ങൾ അനുസരിച്ച് സർവകലാശാല നിയമങ്ങളിൽ മാറ്റം വരുത്താൻ ധാരണയിലെത്തിയിട്ടുണ്ടെന്നും രണ്ട് സർവകലാശാലകളുടെ നിയമങ്ങൾ ഭേദഗതി ചെയ്യാനുള്ള നീക്കം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം ആർ.എസ്.എസ് പ്രീണന നയങ്ങൾക്കും പൊലീസ് നടപടികൾക്കുമെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂരിലെ പിണറായി വിജയന്റെ പ്രസംഗത്തെയും ഗോവിന്ദൻ പിന്തുണച്ചു. പിണറായി പറഞ്ഞത് പാർട്ടി രേഖയിലെ കാര്യങ്ങളാണെന്നും പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രമാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.