കണ്ണൂര്‍- എറണാകുളം എക്‌സ്പ്രസ് ഒന്‍പത് ദിവസം ഭാഗികമായി റദ്ദാക്കി
കണ്ണൂര്‍- എറണാകുളം എക്‌സ്പ്രസ് ഒന്‍പത് ദിവസം തൃശൂരില്‍ യാത്ര അവസാനിപ്പിക്കുമെന്ന് റെയില്‍വേ അറിയിച്ചു. കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്ക് സര്‍വീസ് നടത്തുന്ന കണ്ണൂര്‍ - എറണാകുളം ജങ്ഷന്‍ എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍: 16306) ആണ് ഭാഗികമായി റദ്ദാക്കിയത്.
Updated: Sep 5, 2026, 10:22 IST
കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്ക് സര്‍വീസ് നടത്തുന്ന കണ്ണൂര്‍ - എറണാകുളം ജങ്ഷന്‍ എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍: 16306) ആണ് ഭാഗികമായി റദ്ദാക്കിയത്.
കണ്ണൂര്‍: കണ്ണൂര്‍- എറണാകുളം എക്‌സ്പ്രസ് ഒന്‍പത് ദിവസം തൃശൂരില്‍ യാത്ര അവസാനിപ്പിക്കുമെന്ന് റെയില്‍വേ അറിയിച്ചു. കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്ക് സര്‍വീസ് നടത്തുന്ന കണ്ണൂര്‍ - എറണാകുളം ജങ്ഷന്‍ എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍: 16306) ആണ് ഭാഗികമായി റദ്ദാക്കിയത്.
സെപ്റ്റംബര്‍ 25, 27, 29 തീയതികളിലും ഒക്ടോബര്‍ 02, 04, 06, 09, 11, 13 തീയതികളിലും കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനാണ് തൃശ്ശൂരില്‍ സര്‍വീസ് അവസാനിപ്പിക്കുന്നത്. അതായത് ഈ ദിവസങ്ങളില്‍ തൃശ്ശൂരിനും എറണാകുളം ജങ്ഷനും ഇടയില്‍ ഈ ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കുന്നതല്ലെന്നും റെയില്‍വേ വ്യക്തമാക്കി