കണ്ണൂര്‍ യൂണിവേഴ്സിറ്റി നീലേശ്വരം ക്യാമ്പസില്‍ നിന്ന് ഹിന്ദി, മലയാളം വകുപ്പുകള്‍ മാറ്റി
ആരെയും അറിയിക്കാതെ കണ്ണൂര്‍ യൂണിവേഴ്സിറ്റി നീലേശ്വരം ക്യാമ്പസില്‍ നിന്ന് ഹിന്ദി, മലയാളം വകുപ്പുകള്‍ മാറ്റി.ഞായറാഴ്ച്ചയാണ് വൈസ് ചാൻസലർ ഉത്തരവിറക്കിയത്.വകുപ്പുകൾ മാറ്റുന്നതിനെതിരെ നേരത്തെ വൻ പ്രതിഷേധം ഉയർന്നിരുന്നു.
Updated: Mar 17, 2026, 12:02 IST
ഇതിനു മുന്നേ എംഎസ്‌സി മോളിക്യുലാർ ബയോളജി കോഴ്സ് 2024ൽ പാലയാട് ക്യാംപസിലേക്കു മാറ്റി.
കണ്ണൂര്‍: ആരെയും അറിയിക്കാതെ കണ്ണൂര്‍ യൂണിവേഴ്സിറ്റി നീലേശ്വരം ക്യാമ്പസില്‍ നിന്ന് ഹിന്ദി, മലയാളം വകുപ്പുകള്‍ മാറ്റി.ഞായറാഴ്ച്ചയാണ് വൈസ് ചാൻസലർ ഉത്തരവിറക്കിയത്.വകുപ്പുകൾ മാറ്റുന്നതിനെതിരെ നേരത്തെ വൻ പ്രതിഷേധം ഉയർന്നിരുന്നു.
കെ.കെ. രാകേഷിന്റെ ഭാര്യ പ്രിയ വർഗീസ് അടക്കം 6 സ്ഥിര അധ്യാപകർക്കാണ് പാലയാട് ക്യാമ്പസിലേക്ക് ഇതോടെ മാറ്റം ലഭിക്കുന്നത്. ചില അധ്യാപകരുടെ താൽപര്യമനുസരിച്ച് വകുപ്പുകൾ മാറ്റുകയാണെന്നാണ് ആരോപണം.
ഇതിനു മുന്നേ എംഎസ്‌സി മോളിക്യുലാർ ബയോളജി കോഴ്സ് 2024ൽ പാലയാട് ക്യാംപസിലേക്കു മാറ്റി. എംഎ ഹിന്ദി കോഴ്സ്, മലയാളം വകുപ്പുകൾ മാറ്റാൻ ശ്രമം നടന്നിരുന്നെങ്കിലും ശക്തമായ എതിർപ്പു കാരണം നടന്നില്ല. എന്നാൽ, ഇപ്പോൾ മലയാളവും ഹിന്ദിയും മാറ്റി ഉത്തരവിട്ടു.