കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കെടുകാര്യസ്ഥതയിൽ നൂറ് കണക്കിന് വിദ്യാർഥികൾ പരീക്ഷ എഴുതാൻ കഴിയാതെ വലഞ്ഞെന്ന് പരാതി

 

കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയുടെ ബിഎ , ബി കോം പ്രൈവറ്റ് റജിസ്ട്രേഷൻ  അഞ്ചാം സെമസ്റ്റർ പരീക്ഷ മാർച്ച് 14ന് ചൊവ്വാഴ്ച്ച 1.30ന് ആരംഭിക്കാനിരിക്കെ, പരീക്ഷ കേന്ദ്രമായ മയ്യിൽ ഐ.ടി. എമ്മിൽ എത്തിയ വിദ്യാർത്ഥികൾ വെട്ടിലായി.പരീക്ഷ തുടങ്ങുന്നതിനു തൊട്ടു മുമ്പ്  തളിപ്പറമ്പ സർ സയ്യിദ് കോളേജിലേക്ക് പരീക്ഷകൾ മാറ്റിയ വിവരം വിദ്യാർത്ഥികൾ വൈകിയാണ് അറിയുന്നത്.

പരീക്ഷാ കേന്ദ്രംമാറ്റിയ വിവരം അറിയാതെ നൂറുകണക്കിന് വിദ്യാർഥികൾ മയ്യിൽ ഐ.ടി. എം കോളേജിൽ എത്തിയിരുന്നു.വാഹന സൗകര്യമില്ലാത്ത പാവന്നൂർ മൊട്ടയിലെ ഐ.ടി.എം കോളേജിൽ നിന്നും, 30 കിലോമീറ്റർ ദൂരെ 10 മിനുട്ട് കൊണ്ട് സഞ്ചരിച്ച് പരീക്ഷ എഴുതാൻ കഴിയാത്ത  നിരവധി പേർ ആശങ്കയിലാണ്. പത്രക്കുറിപ്പോ, മറ്റ് യാതൊരു അറിയിപ്പുകളോ ഇല്ലാതെ പരീക്ഷക്ക് മിനുട്ടുകൾക്ക് മുമ്പ് പരീക്ഷാ കേന്ദ്രം മാറ്റിയതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ  ശക്തമായ നിയമ നടപടി എടുക്കണമെന്ന് പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ ആവശ്യപ്പെട്ടു.