കണ്ണൂർ പളളിപ്പൊയിലിൽ കിണർ ജോലിക്കിടെ യുവാവ് സൂര്യാഘാതമേറ്റ് മരിച്ചു
ഇന്നലെ ഉച്ചയോടെ കിണർ നിർമ്മാണ തൊഴിലാളിയായ സനൽ കുമാർ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.
Updated: Apr 23, 2026, 14:26 IST
കണ്ണൂർ: ചക്കരക്കൽപള്ളിപ്പൊയിലിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി എം വി സനൽ കുമാറാ (37)ണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കിണർ നിർമ്മാണ തൊഴിലാളിയായ സനൽ കുമാർ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.
സഹപ്രവർത്തകർ ഉടൻ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.