കണ്ണൂരിൽ വീട്ടിനുളളില്‍ ബോംബ് നിര്‍മിക്കവെ പൊട്ടിെത്തറിച്ചു പരുക്കേറ്റ ആര്‍. എസ്. എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
Mar 15, 2023, 22:21 IST
കണ്ണൂര്‍ : കാക്കയങ്ങാട് ആയിച്ചോത്ത് വീട്ടില്‍ ബോംബ് സ്ഫോടനമുണ്ടായ സംഭവത്തില്‍ ഗൃഹനാഥനായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എ കെ സന്തോഷ്(42) അറസ്റ്റിലായി.
കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മുക്കോലപറമ്പത്ത് എ കെ സന്തോഷിനെ മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. മുമ്പും സ്വന്തം വീട്ടില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടാകുകയും അന്ന് കൈവിരല്‍ അറ്റുപോകുകയും ചെയ്തിരുന്നു.
കേസില്‍വിചാരണ നേരിടവെയാണ് പുതിയ സംഭവം. മാര്‍ച്ച് പന്ത്രണ്ടിനുണ്ടായ സ്‌ഫോടനത്തില്‍ സന്തോഷിനും ഭാര്യ ലസിതക്കും പരിക്ക് പറ്റിയിരുന്നു. എന്നാല്‍ ലസിതയുടെ പരുക്ക് ഗുരുതരമല്ല.
വീടിനകത്തു നിര്‍മിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സ്‌ഫോടനവസ്തു നിരോധന നിയമപ്രകാരമാണ് ഈയാള്‍ക്കെതിരെ കേസെടുത്തത്.