ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 14കാരിയെയും കൂട്ടുകാരിയെയും ഒരേദിവസം പീഡിപ്പിച്ചു; നഗ്നദൃശ്യം പകര്‍ത്തി: കണ്ണൂർ ചപ്പാരപ്പടവ് സ്വദേശിയായ 23 വയസുകാരൻ പിടിയിൽ

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 14 വയസുള്ള രണ്ട് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ
 

തളിപ്പറമ്പ് :ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 14 വയസുള്ള രണ്ട് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ.

തളിപറമ്പ്ചപ്പാരപ്പടവ് തിരുക്കുളം സ്വദേശി കെ വി അനുരാജാ (23) ണ് തിരുവനന്തപുരം പോത്തൻകോട് പോലീസിന്റെ പിടിയിലായത്.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെയാണ് ഇയാൾ ആരുമറിയാതെ വീട്ടിലെത്തി പീഡിപ്പിച്ചത്. പ്രണയം നടിച്ച് വിദ്യാർത്ഥിനികളുടെ നഗ്ന ദൃശ്യങ്ങളും ഇയാൾ പകർത്തി.

പെൺകുട്ടികളിൽ ഒരാളെ ആദ്യം പരിചയപ്പെട്ട പ്രതി പിന്നീട് കൂട്ടുകാരിയുമായും പരിചയത്തിലായി. ഇരുവരുമായും പ്രണയം നടിച്ച് ലൈംഗിക ബന്ധത്തിനായി കണ്ണൂരിൽ നിന്നും പോത്തൻകോട് എത്തി. വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് അതിജീവിയുടെ വീട്ടിനകത്ത് കയറിയ ഇയാൾ അതിജീവിതയെ പീഡിപ്പിച്ചു. തുടർന്ന് അതിജീവിതയുടെ ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് കൂട്ടുകാരിയെയും

ഇരുവരെയും പീഡിപ്പിച്ചശേഷം രാത്രി 12 മണിയോടെ വീട്ടുകാർ ഉറങ്ങിയപ്പോൾ പ്രതി സ്ഥലം വിട്ടു.

സംഭവത്തിന് ശേഷം ഇരുവരുടെയും ഇൻസ്റ്റഗ്രാം ഐഡി ഇയാൾ ബ്ലോക്ക് ചെയ്തു. ഇയാൾ മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിൽ ആയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആദ്യത്തെ പെൺകുട്ടിയുടെ വീട്ടുകാർ പോത്തൻകോട് പോലീസിൽ പരാതി നൽകിയതോടെയാണ് രണ്ടാമത്തെ കുട്ടിയുടെ വിവരവും പുറത്തറിഞ്ഞത്. തുടർന്ന് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. കണ്ണൂരിലെത്തിയാണ് പോത്തൻകോട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നിലവിൽ രണ്ട് പോക്സോ കേസുകൾ തളിപ്പറമ്പ് സ്റ്റേഷനിലുണ്ടെന്ന് പോലീസ് അറിയിച്ചു