ടിക്ടോക് തർക്കത്തെ തുടർന്ന് ഷാർജയിൽ കണ്ണൂർ പഴയങ്ങാടി സ്വദേശി കൊല്ലപ്പെട്ട സംഭവം ; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു
യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈൽ പൊന്നൻ ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികൾ പുരോഗമിക്കുന്നു.
Jun 4, 2026, 10:01 IST
ഷാർജ : യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈൽ പൊന്നൻ ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികൾ പുരോഗമിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് ഷാർജ അൽ ഖാസിമിയ്യ ഹോസ്പിറ്റൽ, ഷാർജ ഫോറൻസിക് ഡിപ്പാർട്ട്‌മെന്റ്, ഷാർജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗൽ സർവീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗൽ സർവീസസ് ടീം അംഗങ്ങളായ മുൻ ഷാർജ പോലീസ് ഉദ്യോഗസ്ഥർ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അൽഷംസി, ലുഅയ്യ് അബൂ അംറ, ക്ലെയിംസ് മാനേജർ മുൻദിർ കൽപകഞ്ചേരി, ഇസ്മാഈലിന്റെ ബന്ധുക്കൾ ഉൾപ്പെടെ ചേർന്നാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവരുന്നത്.