കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ച് ഒന്നാം ഘട്ട വികസനം ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി
മുഴപ്പിലങ്ങാട് ബീച്ച് വികസനം നാഴികക്കല്ലാകും. പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം വികസനമാണ് ഇവിടെ നടക്കുന്നത്. കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് ടൂറിസം വലിയ സംഭാവന നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
May 4, 2025, 12:30 IST
മലബാറിലേക്ക് കൂടുതൽ ടൂറിസം നിഷേപം ആകർഷിക്കാൻ കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു
കണ്ണൂർ : കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ച് ഒന്നാം ഘട്ട വികസനം ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ വിനോദ സഞ്ചാര മേഖല കുതിക്കുകയാണെന്ന് അദ്ദേഹം. മുഴപ്പിലങ്ങാട് ബീച്ച് വികസനം നാഴികക്കല്ലാകും. പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം വികസനമാണ് ഇവിടെ നടക്കുന്നത്. കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് ടൂറിസം വലിയ സംഭാവന നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലബാറിലേക്ക് കൂടുതൽ ടൂറിസം നിഷേപം ആകർഷിക്കാൻ കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. കഴിഞ്ഞ വർഷം 7.5 ലക്ഷം വിദേശ വിനോദ സഞ്ചാരികൾ കേരളത്തിലേക്ക് എത്തി. ടൂറിസ്റ്റുകൾക്ക് ഒരു തരത്തിലും പ്രയാസം ഉണ്ടാകരുതെന്നും തെറ്റായ നോട്ടമോ പ്രവർത്തിയോ ഇല്ലാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.