കണ്ണൂർ മട്ടന്നൂർ നഗരസഭ കൗൺസിലർ കുഴഞ്ഞുവീണ് മരിച്ചു
Nov 16, 2023, 16:02 IST
കണ്ണൂർ: മട്ടന്നൂർ നഗരസഭ കൗൺസിലർ കുഴഞ്ഞുവീണ് മരിച്ചു. ടൗൺ വാർഡ് കൗൺസിലർ ഇന്ദിര നഗർ ശിശിരത്തിൽ കെ.വി. പ്രശാന്ത്(52) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. വാർഡിൽ നിന്ന് നഗരസഭ ഓഫീസിലേക്ക് വരുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. കോൺഗ്രസ് പ്രതിനിധിയായാണ് പ്രശാന്ത് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.