കണ്ണൂർ കണ്ണപുരം പൊലിസ് സ്റ്റേഷനിൽ വിജിലൻസ് റെയ്ഡ് : ഏജൻസി പണിയെടുക്കുന്ന ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തു

കണ്ണപുരം പോലീസ് സ്റ്റേഷനിൽ കണ്ണൂർ വിജിലൻസ് റെയ്‌ഡ് നടത്തി. കണ്ണപുരം സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഭാര്യയുടെ ആർ ടി ഓഫീസ് കൺസൾട്ടൻസി സ്ഥാപനത്തിന്റെ ജോലികളും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇയാൾ വാഹന ഉടമകളെ കണ്ടെത്തുന്നത് സ്റ്റേഷൻ ഡ്യൂട്ടിക്കിടെയാണെന്നാണ് കണ്ടെത്തൽ.
 

 കണ്ണപുരം : കണ്ണപുരം പോലീസ് സ്റ്റേഷനിൽ കണ്ണൂർ വിജിലൻസ് റെയ്‌ഡ് നടത്തി. കണ്ണപുരം സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഭാര്യയുടെ ആർ ടി ഓഫീസ് കൺസൾട്ടൻസി സ്ഥാപനത്തിന്റെ ജോലികളും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇയാൾ വാഹന ഉടമകളെ കണ്ടെത്തുന്നത് സ്റ്റേഷൻ ഡ്യൂട്ടിക്കിടെയാണെന്നാണ് കണ്ടെത്തൽ.

മണൽ - മദ്യ കടത്ത് സംഘവുമായും ഇയാൾക്ക് ബന്ധമുണ്ടെന്നും വിജിലൻസിന് വിവരം ലഭിച്ചു. റെയ്‌ഡ് വിജിലൻസ് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ്റെ പേര് ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ ഇതുവരെ വിജിലൻസ് 
വെളിപെടുത്തിയിട്ടില്ല. കണ്ണപുരം കൂടാതെ വളപട്ടണം , തളിപറമ്പ്, പഴയങ്ങാടി സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ വിജിലൻസ് അന്വേഷണ പരിധിയിലാണ്.