കണ്ണൂരിൽ നഗര മധ്യത്തിലെ അപ്പാർട്ട്മെൻ്റ് കോവണിയിൽ മൂർഖൻ, വീട്ടുകാർ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് : വീണ്ടും രക്ഷകനായി രഞ്ജിത്ത് രവീന്ദ്രൻ
കണ്ണൂരിനെ ഞെട്ടിച്ച് നഗരമദ്ധ്യത്തിലെ അപ്പാർട്ട്മെൻ്റിൽ വീണ്ടും മൂർഖൻ. തളാപ്പ് കൊയിലി ആശുപത്രിക്ക് എതിർ വശത്തുള്ള വിനായക ഹൗസിങ് കോളനിയിലാണ് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മൂർഖനെ കണ്ടെത്തിയത്.
Apr 27, 2026, 20:24 IST
സ്ത്രീയും കുട്ടികളുമുണ്ടായിരുന്ന വീട്ടിലെ കോവണിപടിയിലെ പ്ളാറ്റ്ഫോമിൽ മൂർഖൻ പതുങ്ങി ചുരണ്ടു കൂടുകയായിരുന്നു. തലനാരിഴയ്ക്കാണ് വീട്ടുകാർ കടിയേൽക്കാതെ രക്ഷപ്പെട്ടത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കണ്ണൂർ നഗരത്തിൽ മാത്രം നിരവധി മൂർഖനെയാണ് പിടികൂടിയത്.
കണ്ണൂർ : കണ്ണൂരിനെ ഞെട്ടിച്ച് നഗരമദ്ധ്യത്തിലെ അപ്പാർട്ട്മെൻ്റിൽ വീണ്ടും മൂർഖൻ. തളാപ്പ് കൊയിലി ആശുപത്രിക്ക് എതിർ വശത്തുള്ള വിനായക ഹൗസിങ് കോളനിയിലാണ് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മൂർഖനെ കണ്ടെത്തിയത്.
സ്ത്രീയും കുട്ടികളുമുണ്ടായിരുന്ന വീട്ടിലെ കോവണിപടിയിലെ പ്ളാറ്റ്ഫോമിൽ മൂർഖൻ പതുങ്ങി ചുരണ്ടു കൂടുകയായിരുന്നു. തലനാരിഴയ്ക്കാണ് വീട്ടുകാർ കടിയേൽക്കാതെ രക്ഷപ്പെട്ടത്.
വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മാർക്ക് പ്രവർത്തകനായ രഞ്ജിത്ത് നാരായണൻ സ്ഥലത്തെത്തി മൂർഖനെ സാഹസികമായി പിടികൂടി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കണ്ണൂർ നഗരത്തിൽ മാത്രം നിരവധി മൂർഖനെയാണ് പിടികൂടിയത്. ഒരു ദിവസം ഇരുപതിലേറെ ഫോൺ വിളികളാണ് മാർക്ക് പ്രവർത്തകരെ തേടിയെത്തുന്നത്.