ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം 20 ദിവസത്തെ ആസൂത്രണത്തിന് ശേഷം : കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഗോവിന്ദച്ചാമി ജയിൽ ചാടിയത് 20 ദിവസത്തെ ആസുത്രണത്തിന് ശേഷമെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ പി. നിഥിൻ രാജ് പറഞ്ഞു.
Jul 25, 2025, 11:56 IST
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഗോവിന്ദച്ചാമി ജയിൽ ചാടിയത് 20 ദിവസത്തെ ആസുത്രണത്തിന് ശേഷമെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ പി. നിഥിൻ രാജ് പറഞ്ഞു. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാഹ്യ സഹായം ഗോവിന്ദച്ചാമിക്ക് ലഭിച്ചിട്ടുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരികയാണ്.
ജയിൽ ചാടിയതിനു ശേഷമാണ് പൊലിസ് വിവരമറിയുന്നത്. നേരത്തെ ജയിൽ ചാടാൻ ഗോവിന്ദച്ചാമി പ്ളാൻ ചെയ്തിരുന്നു. ജയിലിന് അകത്തു നിന്ന് സഹായം ലഭിച്ചു വോയെന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. പുലർച്ചേ യാണോ ജയിൽ ചാടിയതെന്ന കാര്യം അന്വേഷിച്ചു വരികയാണ്. ഏഴു മണിയോടെയാണ് വിവരം അറിയുന്നത്. മറ്റു കാര്യങ്ങൾ അന്വേഷണ പരിധിയിലാണെന്ന് സിറ്റി പൊലിസ് കമ്മിഷണർ അറിയിച്ചു.