കണ്ണൂർ സെൻട്രൻ ജയിലിൽ വെച്ച് മർദനം, തടവുകാരൻ്റെ പരാതിയിൽ പ്രിസൺ ഓഫീസർക്കെതിരെ ടൗൺ പോലീസ് കേസ് എടുത്തു
പള്ളിക്കുന്നിലെ കണ്ണൂർസെൻട്രൻ ജയിലിൽ നിന്നും മർദിച്ചെന്ന തടവുകാരൻ്റെ പരാതിയിൽ പ്രിസൺ ഓഫീസർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.
Updated: Sep 3, 2026, 11:33 IST
കണ്ണൂർ:പള്ളിക്കുന്നിലെ കണ്ണൂർസെൻട്രൻ ജയിലിൽ നിന്നും മർദിച്ചെന്ന തടവുകാരൻ്റെ പരാതിയിൽ പ്രിസൺ ഓഫീസർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. തടവുകാരനായ ജലാലുദ്ദീൻ്റെ പരാതിയിലാണ് പ്രിസൺ ഓഫീസർ ജിഷ്‌ണുവിനെതിരെ ടൗൺ പോലീസ് വ്യാഴാഴ്ച്ച കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ജൂൺ 30 നായിരുന്നു സംഭവം.
ആശുപത്രിയിൽ ചികിൽസയ്ക്ക് കൊണ്ടു പോവണമെന്ന് ആവശ്യപ്പെട്ടതിന് ജലാലുദ്ദീനേയും സഹ തടവുകാരെയും തടഞ്ഞ് വച്ച് മർദിച്ചെന്നാണ് പരാതി. കണ്ണൂർ ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് കണ്ണൂർടൗൺ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ജയിലിൽ നിന്നും കാപ്പ തടവുകാർ ഏറ്റുമുട്ടിയിരുന്നു. ഇതേ തുടർന്ന് ജയിലിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.