കൂലി 1000 മുതൽ 2000 വരെ : കണ്ണൂർ സെൻട്രൽ ജയിലിൽ ലഹരി വസ്തുക്കളെറിഞ്ഞു കൊടുത്തതിന് പിടിയിലായ യുവാവിൻ്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി വസ്തുക്കളും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള സാധനങ്ങൾ എറിഞ്ഞു കൊടുത്താൽ കൂലി കിട്ടാറുണ്ടെന്ന് പൊലിസ് അറസ്റ്റ് ചെയ്ത പ്രതിയുടെ മൊഴി.
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി വസ്തുക്കളും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള സാധനങ്ങൾ എറിഞ്ഞു കൊടുത്താൽ കൂലി കിട്ടാറുണ്ടെന്ന് പൊലിസ് അറസ്റ്റ് ചെയ്ത പ്രതിയുടെ മൊഴി. ജയിൽ അന്തേവാസികളായതടവുകാർക്ക് ബീഡിയും കഞ്ചാവും മൊബൈലും എറിഞ്ഞുകൊടുത്താൽ പ്രതിഫലം കിട്ടാറുണ്ടെന്നാണ് യുവാവ് പൊലിസിനോട് സമ്മതിച്ചത്. എന്നാൽ മതിലിന് അകത്ത് നിന്ന് സിഗ്നൽ കിട്ടിയാൽ പുറത്തു നിന്ന് എറിഞ്ഞു കൊടുക്കും.
ഒരു കെട്ട് സാധനം അകത്തേക്ക് എറിഞ്ഞു കൊടുത്താൽ 1000 രൂപ മുതൽ 2000 രൂപ വരെ കിട്ടുമെന്നാണ് കഴിഞ്ഞ ദിവസം പിടിയിലായ അക്ഷയിയുടെ മൊഴി.ക പുതിയതെരു സ്വദേശിയായ അക്ഷയിയെ സാധനങ്ങൾ എറിഞ്ഞു കൊടുക്കാൻ എത്തിയപ്പോഴാണ് ഞായറാഴ്ച്ച രാവിലെ കണ്ണൂർ സെൻട്രൽ ജയിലിന് മുൻപിൽ നിന്നുംപൊലീസ് പിടികൂടിയത്. മറ്റ് രണ്ട് പേർക്കൊപ്പമാണ് അക്ഷയ് എത്തിയത്. അവർ രണ്ട് പേരും പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. തനിക്ക് ജയിലേക്ക് ലഹരി വസ്തുക്കൾ എത്തിക്കൽ വരുമാന മാർഗമാണെന്നാണ് അക്ഷയ് നൽകിയ മൊഴി പ്രതിയെ കോടതിയിൽ ഹാജരാക്കും.