കണ്ണൂരിൽ അസം സ്വദേശിയായ യുവാവ് ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നത് സംശയ രോഗത്താലെന്ന് മൊഴി നൽകി: അറസ്റ്റ് രേഖപ്പെടുത്തി പൊലിസ്

മ​റ്റൊ​രാ​ളു​മാ​യി ബ​ന്ധ​മു​ണ്ടെന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഭാ​ര്യ​യെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തിയ ആ​സാം സ്വ​ദേ​ശിയെ കണ്ണവ പൊലിസ് അറസ്റ്റു ചെയ്തു. റ​ഫീ​ജു​ൽ ഇസ്‌ലാ (29) മാണ് ഭാ​ര്യ സ​ജ​ദ ഖാ​ത്തു​വി​നെ (23)കൊ​ല​പ്പെ​ടു​ത്തി​യ​ത്. ചൊവ്വാഴ്ച്ച രാത്രി പതിനൊന്നരയ്ക്ക് ചിറ്റാരിപറമ്പിൽ

 

ചിറ്റാരിപറമ്പ് :മ​റ്റൊ​രാ​ളു​മാ​യി ബ​ന്ധ​മു​ണ്ടെന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഭാ​ര്യ​യെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തിയ ആ​സാം സ്വ​ദേ​ശിയെ കണ്ണവ പൊലിസ് അറസ്റ്റു ചെയ്തു. റ​ഫീ​ജു​ൽ ഇസ്‌ലാ (29) മാണ് ഭാ​ര്യ സ​ജ​ദ ഖാ​ത്തു​വി​നെ (23)കൊ​ല​പ്പെ​ടു​ത്തി​യ​ത്. ചൊവ്വാഴ്ച്ച രാത്രി പതിനൊന്നരയ്ക്ക് ചിറ്റാരിപറമ്പിൽ ചെള്ളത്ത് വയലിലെ വാടക വീട്ടിലാണ് സംഭവം. കൊലയ്ക്കു ശേഷം പൊലിസ് സ്റ്റേഷനിൽ ഹാജരായ
റ​ഫീ​ജു​വി​നെ ക​ണ്ണ​വം പൊ​ലി​സ് കസ്റ്റഡിയിലെടുത്തു .

ചൊവ്വാഴ്ച്ച രാത്രി ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. സ​ജ​ദ ഖാ​ത്തു​വി​ൻറെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷംആ​സാ​മി​ൽ നി​ന്ന് ബ​ന്ധു​ക്ക​ൾ എ​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം വി​ട്ടു​കൊ​ടു​ക്കും. ദ​മ്പ​തി​ക​ൾ​ക്ക് ര​ണ്ട​ര വ​യ​സു​ള്ള ഒ​രു കു​ട്ടി​യു​ണ്ട്. ഇന്നലെ രാ​ത്രി​യി​ൽ ഇ​വ​രു​ടെ വീ​ട്ടി​ൽ നി​ന്നും ശ​ബ്ദം കേ​ട്ടി​രു​ന്ന​താ​യി അ​യ​ൽ​വാ​സി​ക​ൾ പ​റ​ഞ്ഞു. ചി​റ്റാ​രി​പ്പ​റ​മ്പി​ൽ തൊ​ഴി​ലാ​ളി​യാ​ണ് റ​ഫി​ജൂ​ൽ. കഴിഞ്ഞ ഒരാഴ്ച്ചയായി ദമ്പതികൾ തമ്മിൽ അസ്വാരസ്യം നിലനിന്നിരുന്നതായി അയൽവാസികൾ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. ഭാര്യയുമായി താൻ ഏറെക്കാലമായി അകൽച്ചയിലായിരുന്നുവെന്ന് പ്രതി പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. ഭാര്യയ്ക്ക് പരപുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്താലാണ് ഷാൾ കൊണ്ടു കഴുത്ത ഞെരിച്ചു കൊന്നതാണെന്നാണ് പ്രതി പൊലിസിന് നൽകിയ മൊഴിയിൽ പറയുന്നത്.