വാർഷികമെന്ന പേരിൽ കിയാലിൻ്റെ ധൂർത്ത്: കണ്ണൂർ വിമാനത്താവള ഓഹരി ഉടമകൾ കറുപ്പ് വസ്ത്രമണിഞ്ഞ് പ്രതിഷേധിക്കും

കണ്ണൂർ വിമാനത്താവള കമ്പനി ഓഹരി ഉടമകളുടെ കൂട്ടായ്മ കണ്ണൂർ താണ എം. ഐ. എസ്സ് ഓഡിറ്റോറിയത്തിൽ ചെയർമാൻ അബ്ദുൾഖാദർ പനക്കാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു.

 

കണ്ണൂർ വിമാനത്താവള കമ്പനി ഓഹരി ഉടമകളുടെ കൂട്ടായ്മ കണ്ണൂർ താണ എം. ഐ. എസ്സ് ഓഡിറ്റോറിയത്തിൽ ചെയർമാൻ അബ്ദുൾഖാദർ പനക്കാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ഷെയർ ഉടമകളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിന് ബന്ധപ്പെട്ട അധികൃതരെ സമീപിക്കാൻ തീരുമാനിച്ചതിനൊപ്പം, കിയാലിൻ്റെ ക്രമവിരുദ്ധ പ്രവർത്തി മൂലമുള്ള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വാർഷികം ആഘോഷിക്കുന്നതിൽ യോഗം പ്രതിഷേധിച്ചു.

ഡിസംബർ ഒൻപതിന് വിമാനത്താവള പരിസരത്ത് ഓഹരി ഉടമകൾ കറുത്ത വസ്ത്രം ധരിച്ചു പ്രതിഷേധിക്കും. ജനപ്രതിനിധികളും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കും. ജനറൽ കൺവീനർ സി.പി. സലിം, കെ.പി. മോഹനൻ,അഡ്വ. ഷാജി കടയപ്രത്‌, കുഞ്ഞിമൊയ്തീൻ.ടി.പി, കെ.പി. മജീദ്, കെ. സുധാകരൻ, കെ.ചന്ദ്രൻ, അബ്ദുൾ റസാഖ് മാച്ചേരി, സി. എച്ച്. അബുബക്കർ, ഖദീജ മട്ടന്നൂർ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു .

ഓഹരികൾ ഡീമേറ്റ് ചെയ്യുന്നത് സംബന്ധിച്ച് സംശയങ്ങൾക്ക് കണ്ണൂർ സ്റ്റോക്ക് ഹോൾഡേഴ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ മാനേജർ സഫൽ വിജയൻ മറുപടി നൽകി.