കാഞ്ഞിരപ്പള്ളി ഇരട്ട കൊലക്കേസ് : പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം

കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസിൽ പ്രതി ജോർജ് കുര്യന് ഇരട്ടജീവപര്യന്തം ശിക്ഷ. കോട്ടയം അഡീഷനൽ സെഷൻസ് ജഡ്ജി ജെ. നാസർ ആണ് ശിക്ഷ വിധിച്ചത്.

കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസിൽ പ്രതി ജോർജ് കുര്യന് ഇരട്ടജീവപര്യന്തം ശിക്ഷ. കോട്ടയം അഡീഷനൽ സെഷൻസ് ജഡ്ജി ജെ. നാസർ ആണ് ശിക്ഷ വിധിച്ചത്.

സ്വത്തുതർക്കത്തെ തുടർന്ന് സഹോദരൻ കാഞ്ഞിരപ്പള്ളി കരിമ്പനാൽ രഞ്ജു കുര്യൻ (50), മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്‌കറിയ (പൂച്ചക്കല്ലിൽ രാജു -78) എന്നിവരെ വെടി​െവച്ചുകൊന്ന കേസിൽ കാഞ്ഞിരപ്പള്ളി കരിമ്പനാൽപടി കരിമ്പനാൽ വീട്ടിൽ ജോർജ് കുര്യൻ (പാപ്പൻ -54) കുറ്റക്കാരനാണെന്ന്​ വ്യാഴാഴ്ച കോടതി കണ്ടെത്തിയിരുന്നു.

അപൂർവങ്ങളിൽ അപൂർവമായ കേസായി കണക്കാക്കി പ്രതിക്ക്​ പരമാവധി ശിക്ഷ നൽകണമെന്ന്​ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. അപ്രതീക്ഷിത പ്രകോപനത്തിന്‍റെ പേരിലായിരുന്നില്ല കൊലപാതകം. നേരത്തേ തന്നെ തയാറെടുപ്പുകൾ നടത്തിയാണ്​ പ്രതി എത്തിയത്​.