ലണ്ടനില്‍ നദിയില്‍ വീണ്  കാഞ്ഞങ്ങാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ലണ്ടനില്‍ നദിയില്‍ വീണ്  കാഞ്ഞങ്ങാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം .പഠനം പൂര്‍ത്തിയാക്കി പിഎസ്ഡബ്ല്യു വിസയില്‍ ജോലി ചെയ്യുന്ന കീര്‍ത്തി രാജഗോപാലിന് ഈസ്റ്റര്‍ അവധിയെ തുടര്‍ന്ന് ലണ്ടനില്‍ കയാക്കിംഗ് നടത്തവേ ഉണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത് എന്നാണ് കുടുംബത്തിന് പ്രാഥമികമായി ലഭിക്കുന്ന വിവരം

 

ലണ്ടനില്‍ കയാക്കിംഗ് നടത്തവേ ഉണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത് എന്നാണ് കുടുംബത്തിന് പ്രാഥമികമായി ലഭിക്കുന്ന വിവരം

ലണ്ടന്‍:  ലണ്ടനില്‍ നദിയില്‍ വീണ്  കാഞ്ഞങ്ങാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം .പഠനം പൂര്‍ത്തിയാക്കി പിഎസ്ഡബ്ല്യു വിസയില്‍ ജോലി ചെയ്യുന്ന കീര്‍ത്തി രാജഗോപാലിന് ഈസ്റ്റര്‍ അവധിയെ തുടര്‍ന്ന് ലണ്ടനില്‍ കയാക്കിംഗ് നടത്തവേ ഉണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത് എന്നാണ് കുടുംബത്തിന് പ്രാഥമികമായി ലഭിക്കുന്ന വിവരം.പോലീസ് നല്‍കിയ സൂചന അനുസരിച്ചു യുവതിയെ അവസാനമായി കാണാനായത് ഇ 14 എന്ന പോസ്റ്റ് കോഡ് ഏരിയയില്‍ ആണെന്നാണ് വ്യക്തമാകുന്നത്.

മുന്‍ സൈനിക ഉദ്യോഗസ്ഥനായ കേണല്‍ രാജഗോപാലിന്റെയും റീനയുടെയും മകളാണ് കീര്‍ത്തി. ഏക സഹോദരന്‍ വിനായകും. യുകെയില്‍ ഔദ്യോഗിക സംവിധാനങ്ങള്‍ അവധിയില്‍ ആയതിനാല്‍ കീര്‍ത്തിയുടെ മൃതദേഹം വേഗത്തില്‍ നാട്ടില്‍ എത്തിക്കാന്‍ യുകെ മലയാളികളുടെ സജീവ ഇടപെടല്‍ ഉണ്ടാകണമെന്നാണ് നോര്‍ക്ക അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.