കാഞ്ഞങ്ങാട് 15 വയസ്സുകാരിയെ ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍
ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയില്‍, 15 വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു.പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെണ്‍കുട്ടി ഈ മാസം 23-ന് ഉച്ചയോടെ വീട്ടില്‍ വെച്ച് പ്രസവിക്കുകയായിരുന്നു.
പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെണ്‍കുട്ടി ഈ മാസം 23-ന് ഉച്ചയോടെ വീട്ടില്‍ വെച്ച് പ്രസവിക്കുകയായിരുന്നു
കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയില്‍, 15 വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു.പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെണ്‍കുട്ടി ഈ മാസം 23-ന് ഉച്ചയോടെ വീട്ടില്‍ വെച്ച് പ്രസവിക്കുകയായിരുന്നു. വിവരം പുറത്തുവന്നതോടെയാണ് പോക്സോ വകുപ്പുകള്‍ ചുമത്തി 48 വയസ്സുകാരനായ പിതാവിനെ ചൊവ്വാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്തത്.
പിതാവിന്റെയും മകളുടെയും രക്തസാമ്ബിളുകള്‍ ഡിഎൻഎ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.പെണ്‍കുട്ടി ഗർഭിണിയായിരുന്ന വിവരം തനിക്ക് അറിയില്ലായിരുന്നു എന്നാണ് മാതാവ് പോലീസിനോട് പറഞ്ഞത്. പ്രസവത്തെ തുടർന്ന് അമിത രക്തസ്രാവമുണ്ടായതിനെ തുടർന്ന് പെണ്‍കുട്ടിയെയും നവജാത ശിശുവിനെയും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആശുപത്രി അധികൃതരാണ് ഉടൻതന്നെ പോലീസില്‍ വിവരം അറിയിച്ചത്.ലഹരി ഉപയോഗിച്ച ഒരു തവണ മാത്രമാണ് ഉപദ്രവിച്ചതെന്നാണ് ഇരുവരും പോലീസിനോട് വെളിപ്പെടുത്തിയത്. അറസ്റ്റിലായ പിതാവിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യും. പ്രസവാനന്തര പരിചരണത്തിനു ശേഷം പെണ്‍കുട്ടിയെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മാറ്റി. നവജാത ശിശുവിനെ ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ് ഇപ്പോള്‍.