കൽപ്പറ്റ നാരായണൻ കേരള സാഹിത്യ അക്കാദമി ചെയർമാൻ, സെക്രട്ടറി എം.പി സുരേന്ദ്രൻ
കേരള സാഹിത്യ അക്കാദമി ചെയര്‍മാനായി സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ തെരഞ്ഞെടുക്കപ്പെട്ടു. എഴുത്തുകാരനായ എം പി സുരേന്ദ്രനാണ് കേരള സാഹിത്യ അക്കാദമി സെക്രട്ടറി.
കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനായി മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന പ്രേംകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു
തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി ചെയര്‍മാനായി സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ തെരഞ്ഞെടുക്കപ്പെട്ടു. എഴുത്തുകാരനായ എം പി സുരേന്ദ്രനാണ് കേരള സാഹിത്യ അക്കാദമി സെക്രട്ടറി.
കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനായി മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന പ്രേംകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പി അഷറഫാണ് വൈസ് ചെയര്‍മാന്‍.
കേരള സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമസമിതി ബോര്‍ഡ് ചെയര്‍മാനായി എം രഞ്ജിത്ത് തെരഞ്ഞെടുക്കപ്പെട്ടു. ജി വേണുഗോപാലാണ് കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍. വൈസ് ചെയര്‍മാനായി ഹേമന്ദ് കുമാറും സെക്രട്ടറിയായി പ്രദീപ് കുമാര്‍ എന്‍ വിയും തെരഞ്ഞെടുക്കപ്പെട്ടു.
പ്രൊഫ. പ്രകാശ് മൂര്‍ത്തിയാണ് കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍. ടി ആര്‍ ഉദയകുമാറാണ് വൈസ് ചെയര്‍മാന്‍. സെക്രട്ടറിയായി വൈക്കം എം കെ ഷിബുവും തെരഞ്ഞെടുക്കപ്പെട്ടു. സുരേഷ് ബാബു എളയാവൂര്‍ കേരള ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാനായും ശ്രീരാമന്‍ കൊയ്യോന്‍ വൈസ് ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടു. പ്രദീപ് കുമാര്‍ എം പയ്യന്നൂരാണ് സെക്രട്ടറി.