കല്‍പ്പാത്തി രഥോത്സവം: ദേവരഥ സംഗമം ഇന്ന്, പ്രാദേശിക അവധി
കല്‍പ്പാത്തി രഥോത്സവത്തിന്റെ ദേവരഥ സംഗമം ഇന്ന്. കല്‍പ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കല്‍പ്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍ക്ഷേത്രം, പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം
അതീവ സുരക്ഷയോടെയാണ് ഉത്സവം. വാഹനനിയന്ത്രണത്തിനുള്പ്പെടെ പൊലീസ് സന്നാഹം ശക്തമാണ്.
പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തിന്റെ ദേവരഥ സംഗമം ഇന്ന്. കല്‍പ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കല്‍പ്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍ക്ഷേത്രം, പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നുള്ള ആറ് രഥങ്ങളാണ് ദേവരഥ സംഗമത്തില്‍ കാഴ്ചയാകുക.
അതീവ സുരക്ഷയോടെയാണ് ഉത്സവം. വാഹനനിയന്ത്രണത്തിനുള്പ്പെടെ പൊലീസ് സന്നാഹം ശക്തമാണ്. 24 മണിക്കൂറും കണ്‍ട്രോള്‍റൂം പ്രവര്‍ത്തിക്കുന്നുണ്ട്.ദേവരഥ സംഗമത്തോടനുബന്ധിച്ച് പാലക്കാട് താലൂക്ക് പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന്്(തിങ്കളാഴ്ച) ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
രഥോത്സവത്തിന്റെ പ്രധാന ദിവസങ്ങളിലെ ജനത്തിരക്കും ആഘോഷങ്ങളും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്ക് ഈ അവധി ബാധകമായിരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.