മുൻ കെ.പി.സി സി അംഗം കല്ലിങ്കീൽ പത്മനാഭനെ കോൺഗ്രസ് തിരിച്ചെടുത്തു
മുൻ കെ.പി.സി.സി. അംഗം കല്ലിങ്കീൽ പത്മനാഭനെ കോൺഗ്രസിൽ തിരിച്ചെടുത്തതായി ഡി.സി.സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു. വരാൻപോകുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് കല്ലിങ്കിൽ അറിയിച്ചു.
Mar 28, 2026, 15:43 IST
തളിപ്പറമ്പിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ ഗോവിന്ദൻ്റെ വിജയത്തിനായാണ് കല്ലിങ്കീൽപത്മനാഭൻ പ്രവർത്തിക്കുക. നേരത്തെ കൊയ്യം ജനാർദനനെപ്പോലെ തളിപ്പറമ്പ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് കല്ലിങ്കീൽ മുന്നറിയിപ്പു നൽകിയിരുന്നുവെങ്കിലും നേതൃത്വം അനുനയിപ്പിക്കുകയായിരുന്നു. മുൻ കെ.പി.സി.സി അംഗമായ കൊയ്യം ജനാർദ്ദനൻ കോൺഗ്രസ് വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സാഹചര്യത്തിലാണ് പാർട്ടിയോട് ഇടത്തുനിൽക്കുന്ന കല്ലിങ്കീലിനെ തിരിച്ചെടുത്തത്.
കണ്ണൂർ : മുൻ കെ.പി.സി.സി. അംഗം കല്ലിങ്കീൽ പത്മനാഭനെ കോൺഗ്രസിൽ തിരിച്ചെടുത്തതായി ഡി.സി.സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു. വരാൻപോകുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് കല്ലിങ്കിൽ അറിയിച്ചു.