കല്ലാര്‍ മീൻമുട്ടി വെള്ളച്ചാട്ടം തുറന്നു
പ്രതികൂല കാലാവസ്ഥയെ തുടർന്ന് രണ്ട് ദിവസമായി അടച്ചിട്ടിരുന്ന കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം തുറന്നു.പൊൻമുടി, ബോണക്കാട് വനമേഖലയില്‍ കനത്തമഴ പെയ്തതിനെ തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടായി നദിയിലെ ജലനിരപ്പ് ഉയർന്നിരുന്നു
Updated: Nov 27, 2025, 15:16 IST
മഴ ഇനിയും ശക്തിപ്രാപിച്ചാല്‍ പൊൻമുടി വീണ്ടും അടച്ചിടാൻ സാദ്ധ്യതയുണ്ട്
വിതുര: പ്രതികൂല കാലാവസ്ഥയെ തുടർന്ന് രണ്ട് ദിവസമായി അടച്ചിട്ടിരുന്ന കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം തുറന്നു.പൊൻമുടി, ബോണക്കാട് വനമേഖലയില്‍ കനത്തമഴ പെയ്തതിനെ തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടായി നദിയിലെ ജലനിരപ്പ് ഉയർന്നിരുന്നു. ഇതോടെയാണ് മീൻമുട്ടി അടച്ചിട്ടത്.
പ്രതികൂല കാലാവസ്ഥയാണെങ്കിലും വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയില്‍ സഞ്ചാരികളുടെ തിരക്കേറുകയാണ്.പൊൻമുടിയില്‍ മൂടല്‍മഞ്ഞിന്റെ ആധിക്യമാണ്. പകല്‍സമയത്തും ശക്തമായ മഞ്ഞുവീഴ്ചയുണ്ട്. പുലി ഉള്‍പ്പെടെയുള്ള കാട്ടുമൃഗങ്ങളുടെ സാന്നിദ്ധ്യവുമുണ്ട്. മഴ ഇനിയും ശക്തിപ്രാപിച്ചാല്‍ പൊൻമുടി വീണ്ടും അടച്ചിടാൻ സാദ്ധ്യതയുണ്ട്