കളമശേരി കൂട്ട ബലാത്സംഗ കേസ്: മുഖ്യപ്രതി ജോലി വാഗ്ദാനം ചെയ്ത് കൂടുതല്‍ യുവതികളെ അഭിമുഖത്തിനായി ക്ഷണിച്ചെന്ന് പൊലീസ്
കളമശേരി കൂട്ട ബലാത്സംഗ കേസ്: മുഖ്യപ്രതി ജോലി വാഗ്ദാനം ചെയ്ത് കൂടുതല്‍ യുവതികളെ അഭിമുഖത്തിനായി ക്ഷണിച്ചെന്ന് പൊലീസ്
പ്രതി ശരണ്യയ്ക്ക് പുറമേ മറ്റ് സ്പാ ജീവനക്കാരുടെ പശ്ചാത്തലവും വിശദമായി അന്വേഷിക്കും.
ശ്രീരാജിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് നിര്‍ണായക ചാറ്റ് വിവരങ്ങള്‍ ലഭിച്ചത്.
എറണാകുളം കളമശേരി കൂട്ട ബലാല്‍സംഗ കേസിലെ മുഖ്യപ്രതി ശ്രീരാജ് സ്പാ ജോലി വാഗ്ദാനം ചെയ്ത് കൂടുതല്‍ യുവതികളെ അഭിമുഖത്തിനായി ക്ഷണിച്ചുവെന്ന് പൊലീസ്. 15 ഓളം യുവതികളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. ശ്രീരാജിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് നിര്‍ണായക ചാറ്റ് വിവരങ്ങള്‍ ലഭിച്ചത്. യുവതികള്‍ ലൈംഗിക അതിക്രമം മോശം പെരുമാറ്റമൊ നേരിട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും. പരാതികള്‍ ലഭിച്ചാല്‍ കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്യും.
പ്രതി ശരണ്യയ്ക്ക് പുറമേ മറ്റ് സ്പാ ജീവനക്കാരുടെ പശ്ചാത്തലവും വിശദമായി അന്വേഷിക്കും. പ്രതികളുടെയും സ്പാകളുമായി ബന്ധപ്പെട്ടുള്ള ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പൊലീസ് നീക്കം ആരംഭിച്ചു. ബാങ്ക് അധികൃതര്‍ക്ക് പോലീസ് കത്ത് നല്‍കും. കേസില്‍ അറസ്റ്റിലായ നാല് പ്രതികളേയും അതിജീവിത തിരിച്ചറിഞ്ഞിരുന്നു. പ്രതി ശരണ്യയില്‍ നിന്നടക്കം നേരിട്ട ക്രൂരമായ ലൈംഗിക പീഡനം വിവരിച്ച് പൊലീസിന് യുവതി വിശദമായ മൊഴി നല്‍കി.
ലോഡ്ജില്‍ രണ്ട് പേര്‍ കൂടി എത്തിയതായും മൊഴി നല്‍കിയിട്ടുണ്ട്. എംഡിഎംഎ അടക്കം നല്‍കിയാണ് പീഡിപ്പിച്ചത്. നിയമ പോരാട്ടവുമായി മുന്നോട്ടെന്ന് യുവതിയുടെ ഭര്‍ത്താവ് വ്യക്തമാക്കിയപ്പോള്‍, പ്രതികളുടെ ഗുണ്ടാ ബന്ധം ഉള്‍പ്പെടെ വിശദമായി കാര്യങ്ങള്‍ പരിശോധിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറും അറിയിച്ചു.