കളമശ്ശേരിയിൽ പോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

 കളമശ്ശേരി കൈപ്പടമുകളിൽ പോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. അബു എന്ന വയോധികൻ ആണ് ആക്രമണത്തിൽ മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെ വീടിന് സമീപത്തെ പാടത്ത് നിന്ന് കെട്ടഴിഞ്ഞ് വന്ന പോത്ത് അബുവിനെ ആക്രമിക്കുകയായിരുന്നു. പോത്ത് വീടിന് മുൻപിലെ മരങ്ങൾ കുത്തിമറിക്കുന്നത് കണ്ട് അതിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്.

 

 കൊച്ചി : കളമശ്ശേരി കൈപ്പടമുകളിൽ പോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. അബു എന്ന വയോധികൻ ആണ് ആക്രമണത്തിൽ മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെ വീടിന് സമീപത്തെ പാടത്ത് നിന്ന് കെട്ടഴിഞ്ഞ് വന്ന പോത്ത് അബുവിനെ ആക്രമിക്കുകയായിരുന്നു. പോത്ത് വീടിന് മുൻപിലെ മരങ്ങൾ കുത്തിമറിക്കുന്നത് കണ്ട് അതിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്.

നെഞ്ചിനും കാലിനും ഗുരുതരമായി പരിക്കേറ്റ അബുവിനെ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും ഉടമയെ കണ്ടതോടെ ശാന്തനായ പോത്തിനെ പിന്നീട് അവിടെ നിന്ന് മാറ്റി. സംഭവത്തിൽ കളമശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.