വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കിയ നടപടിക്കെതിരെ അപ്പീൽ ഫയൽ ചെയ്ത് കാലടി സർവകലാശാല വി സി
കാലടി സർവകലാശാല വി സി സിസ തോമസ് സസ്പെൻഷൻ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. അന്വേഷണ സമിതി റിപ്പോർട്ടും മാപ്പ് പറയണമെന്ന ആവശ്യവും തള്ളിയിട്ടും വീണ്ടും അപ്പീലുമായി മുന്നോട്ട് പോകുകയാണ് കാലടി സർവകലാശാല.
Updated: Nov 24, 2026, 14:27 IST
കാലടി സർവകലാശാല വി സി സിസ തോമസ് സസ്പെൻഷൻ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു.
കൊച്ചി: കാലടി സർവകലാശാല വി സി സിസ തോമസ് സസ്പെൻഷൻ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. അന്വേഷണ സമിതി റിപ്പോർട്ടും മാപ്പ് പറയണമെന്ന ആവശ്യവും തള്ളിയിട്ടും വീണ്ടും അപ്പീലുമായി മുന്നോട്ട് പോകുകയാണ് കാലടി സർവകലാശാല.
ഡിവിഷൻ ബെഞ്ചിൽ നിന്ന് അനുകൂലമായ വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വി സിയുടെ നീക്കം.ഇന്നലെയാണ് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിർണായക വിധി പ്രസ്താവിച്ചത്. സസ്പെൻഷൻ ഉത്തരവുകളും അച്ചടക്ക സമിതിയുടെ അന്വേഷണ റിപ്പോർട്ടും തുടർനടപടികളും കോടതി റദ്ദാക്കി.