കാലടി സർവ്വകലാശാല സമരം; വിദ്യാർഥികൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കാലടി സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ വാദം കേള്‍ക്കുന്ന തീയതി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്ന് പ്രസ്താവിച്ചേക്കും

 

നേരത്തെ നല്‍കിയ റിട്ട് ഹര്‍ജി ഭേദഗതി ചെയ്തുകൊണ്ടുള്ള പുതിയ ഹര്‍ജിയാണ് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ചിട്ടുള്ളത്

കൊച്ചി: കാലടി സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ വാദം കേള്‍ക്കുന്ന തീയതി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്ന് പ്രസ്താവിച്ചേക്കും. 16 വിദ്യാര്‍ത്ഥികള്‍ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കുക, പരീക്ഷ എഴുതാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ മുന്നോട്ടുവെച്ചിട്ടുള്ളത്.

നേരത്തെ നല്‍കിയ റിട്ട് ഹര്‍ജി ഭേദഗതി ചെയ്തുകൊണ്ടുള്ള പുതിയ ഹര്‍ജിയാണ് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ചിട്ടുള്ളത്.നേരത്തെ നൽകിയ റിട്ട് ഹർജി ഭേദഗതി ചെയ്തുള്ള പുതിയ അപേക്ഷയാണ് വിദ്യാർഥികൾ സമർപ്പിച്ചത്.

പരീക്ഷ എഴുതാൻ അർഹതയുള്ളവരാണ് തങ്ങളെന്നും പലർക്കും 60 ശതമാനം ഹാജർ ഉണ്ടെന്നും ഹർജിയിൽ പറയുന്നു. ബാക്കിയുള്ള 20 ശതമാനം ഹജാർ ഇളവ് നൽകാൻ വിസിയക്ക് കഴിയും. ഹാജർ ഇളവിനുള്ള മാപ്പപേക്ഷ സമർപ്പിക്കാൻ ക്യാമ്പസിൽ പ്രവേശിപ്പിക്കാൻ തടസ്സമുള്ളതിനാൽ കഴിഞ്ഞില്ലെന്നും ഹർജിയിൽ പറയുന്നു.