കാക്കനാട് യുവതിയെ തീകൊളുത്തിയ സംഭവം;ഭാര്യ അകലുന്നുവെന്ന സംശയത്തില്‍ നടത്തിയ ആക്രമണമെന്ന് ഭര്‍ത്താവ്
കാക്കനാട് യുവതിയെ തീകൊളുത്തിയ സംഭവം;ഭാര്യ അകലുന്നുവെന്ന സംശയത്തില്‍ നടത്തിയ ആക്രമണമെന്ന് ഭര്‍ത്താവ്
കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപം അമ്പാടിമൂലയിലെ സ്വകാര്യ ഹോസ്റ്റലിന് മുന്നില്‍ ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് അനില്‍കുമാര്‍ ഭാര്യ ജയശ്രീ(42)യെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്.
ഇരുവര്‍ക്കും ആദ്യ വിവാഹങ്ങളില്‍ മക്കളുണ്ട്. ആദ്യ ഭാര്യയുമായുള്ള ബന്ധം നിയമപരമായി അവസാനിപ്പിച്ചതായാണ് അനില്‍കുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഭാര്യ അകന്ന് പോകാന്‍ ശ്രമിക്കുന്നുവെന്ന സംശയമാണ് ആക്രമണത്തിന് കാരണമെന്ന് പിടിയിലായ ഭര്‍ത്താവ് അനില്‍കുമാര്‍ പൊലീസിന് മൊഴി നല്‍കി. കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപം അമ്പാടിമൂലയിലെ സ്വകാര്യ ഹോസ്റ്റലിന് മുന്നില്‍ ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് അനില്‍കുമാര്‍ ഭാര്യ ജയശ്രീ(42)യെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. ഹോസ്റ്റലില്‍ നിന്ന് ജയശ്രീയെ പുറത്തേക്ക് വിളിച്ച് വരുത്തിയ ശേഷമാണ് അനില്‍കുമാര്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. താന്‍ നിര്‍ദേശിച്ച ജോലിക്ക് പോകാതെ തൃശൂര്‍ സ്വദേശിയായ മറ്റൊരു സ്ത്രീക്കൊപ്പം ജോലി തേടി പോകാന്‍ ജയശ്രീ തീരുമാനിച്ചതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് അനില്‍കുമാര്‍ പൊലീസിന് നല്‍കിയ മൊഴി. ആലപ്പുഴ ചാത്തനാട് സ്വദേശിനിയായ ജയശ്രീയും അടൂര്‍ സ്വദേശിയായ അനില്‍കുമാറും നേരത്തെ വിവാഹിതരായിരുന്നു.
ഇരുവര്‍ക്കും ആദ്യ വിവാഹങ്ങളില്‍ മക്കളുണ്ട്. ആദ്യ ഭാര്യയുമായുള്ള ബന്ധം നിയമപരമായി അവസാനിപ്പിച്ചതായാണ് അനില്‍കുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഭര്‍ത്താവിന്റെ മരണശേഷമാണ് ജയശ്രീ അനില്‍കുമാറുമായി പരിചയത്തിലായതെന്നും പിന്നീട് ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയതെന്നുമാണ് വിവരം. ക്ഷേത്രത്തില്‍ വച്ച് വിവാഹച്ചടങ്ങ് നടത്തിയിരുന്നെങ്കിലും അത് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പാര്‍ക്കിങ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന അനില്‍കുമാറും ജയശ്രീയും നേരത്തെ ഒരുമിച്ചാണ് വാടക വീട്ടില്‍ താമസിച്ചിരുന്നത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്നാണ് ജയശ്രീ ഹോസ്റ്റലിലേക്ക് മാറിയതെന്നാണ് സൂചന. ആക്രമണത്തിന് തൊട്ടുമുമ്പുള്ള ദിവസവും അനില്‍കുമാര്‍ ജയശ്രീക്ക് ഭക്ഷണം വാങ്ങി നല്‍കിയിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു.
സംഭവത്തിന് പിന്നാലെ അനില്‍കുമാറിനെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഗുരുതരമായി പൊള്ളലേറ്റ ജയശ്രീയെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.