കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ നിര്‍ണായക വിവരങ്ങളുള്ള ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ നിര്‍ണായക വിവരങ്ങളുള്ള ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി
ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലേക്ക് അയയ്ക്കും.
Jun 20, 2026, 06:55 IST
ജില്ലാ ഫൊറന്‍സിക് ലാബിലെ പരിശോധനയിലാണ് സ്ഥിരീകരണം. ഫോണിലെ വിവരങ്ങള്‍ മായ്ച്ച് റീസെറ്റ് ചെയ്തതായി ചോദ്യം ചെയ്യലില്‍ ജിതിന്‍ ഭാസ്‌കര്‍ സമ്മതിച്ചു.
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍, ഫോണ്‍ റീസെറ്റ് ചെയ്ത് വിവരങ്ങള്‍ മായ്ച്ച് കളഞ്ഞെന്ന് കണ്ടെത്തി.ജില്ലാ ഫൊറന്‍സിക് ലാബിലെ പരിശോധനയിലാണ് സ്ഥിരീകരണം. ഫോണിലെ വിവരങ്ങള്‍ മായ്ച്ച് റീസെറ്റ് ചെയ്തതായി ചോദ്യം ചെയ്യലില്‍ ജിതിന്‍ ഭാസ്‌കര്‍ സമ്മതിച്ചു.
ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലേക്ക് അയയ്ക്കും. പരിശോധനയ്ക്കയക്കാന്‍ കോടതിയില്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും. അതേസമയം, ജിതിന്‍ ഭാസ്‌കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ദിവസങ്ങള്‍ക്ക് മുമ്പാണ് കേസില്‍ ജിതിന്‍ ഭാസ്‌കര്‍ അറസ്റ്റിലാവുന്നത്.