കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ്; ചോദ്യം ചെയ്യലിന് ഹാജരാവണം, ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന് നോട്ടീസ്
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ്; ചോദ്യം ചെയ്യലിന് ഹാജരാവണം, ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന് നോട്ടീസ്
ജൂലൈ 17 ന് ഇയാള്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
Jul 23, 2026, 06:06 IST
കേസില്‍ നേരത്തെ റിബേഷിനെ പ്രതിചേര്‍ത്തിരുന്നു.
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. വെള്ളിയാഴ്ച പതിനൊന്ന് മണിക്ക് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം.
കേസില്‍ നേരത്തെ റിബേഷിനെ പ്രതിചേര്‍ത്തിരുന്നു. രണ്ടാം പ്രതിയാണ് റിബേഷ്. ജൂലൈ 17 ന് ഇയാള്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസില്‍ ആരോപണ വിധേയനായിരുന്നു ഇയാള്‍. അറസ്റ്റ് സാധ്യത മുന്നില്‍ കണ്ടാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചത്