കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ്; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ അറസ്റ്റില്‍. പ്രത്യേക അന്വേഷണ സംഘമാണ് ജിതിനെ അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗമാണ് ജിതിന്‍. സ്‌ക്രീന്‍ ഷോട്ട് ആദ്യം ജിതിന്‍ വടകര സ്‌ക്വാഡ് വാട്‌സ്ആപ്പ് ഗ്രൂപ്പിലും തുടര്‍ന്ന് റിബേഷ് റെഡ് എന്‍കൗണ്ടര്‍ ഗ്രൂപ്പിലും പ്രചരിപ്പിച്ചു എന്നാണ് കണ്ടെത്തല്‍.
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ അറസ്റ്റില്‍. പ്രത്യേക അന്വേഷണ സംഘമാണ് ജിതിനെ അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗമാണ് ജിതിന്‍. സ്‌ക്രീന്‍ ഷോട്ട് ആദ്യം ജിതിന്‍ വടകര സ്‌ക്വാഡ് വാട്‌സ്ആപ്പ് ഗ്രൂപ്പിലും തുടര്‍ന്ന് റിബേഷ് റെഡ് എന്‍കൗണ്ടര്‍ ഗ്രൂപ്പിലും പ്രചരിപ്പിച്ചു എന്നാണ് കണ്ടെത്തല്‍. ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകരായ 9 പേരെ ചോദ്യം ചെയ്യുകയും ചെയ്തു.
2024 ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെ പ്രചരിച്ചതാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട്. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിമിനെയാണ് ആദ്യം പൊലീസ് പ്രതി ചേര്‍ത്തത്. ഹൈക്കോടതി ഇടപടെലിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡിവൈഎഫ് ഐപ്രവര്‍ത്തകന്‍ റിബേഷ് രാമകൃഷ്ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി. തുടര്‍ന്ന് അന്വേഷണം മുന്നോട്ടു പോയിരുന്നില്ല.