കാഫിർ സ്ക്രീൻഷോർട്ട് കേസ്; ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
കാഫിർ സ്ക്രീൻഷോർട്ട് കേസിൽ അറസ്റ്റിലായ DYFI നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 27 ലേക്ക് മാറ്റി.ഇന്നലെ വടകര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജിതിൻ ഭാസ്‌കറിൻ്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു
ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കും എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ഇന്നലെ ജാമ്യം അനുവദിക്കാതിരുന്നത്
വടകര: കാഫിർ സ്ക്രീൻഷോർട്ട് കേസിൽ അറസ്റ്റിലായ DYFI നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 27 ലേക്ക് മാറ്റി.ഇന്നലെ വടകര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജിതിൻ ഭാസ്‌കറിൻ്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു
വിശദമായ വാദം കേൾക്കാനാണ് കോഴിക്കോട് സെക്ഷൻസ് കോടതി അപേക്ഷ മാറ്റിയത്. ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കും എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ഇന്നലെ ജാമ്യം അനുവദിക്കാതിരുന്നത്. ഇതേ തുടർന്നാണ് ജിതിൻ ഭാസ്‌കർ കോഴിക്കോട് സെഷൻസ് കോടതിയെ സമീപിച്ചത്.
സ്ക്രീൻഷോർട്ട് നിർമ്മിച്ചത് ജിതിൻ ഭാസ്‌കറിന്റെ ഫോണിൽ നിന്നാണ് എന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. ഈ തെളിവുകൾ നശിപ്പിക്കാൻ ഫോൺ, ഫാക്ടറി റീസെറ്റ് ചെയ്യുകയും വാട്സ്ആപ്പ് ഡാറ്റകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ജില്ലാ ഫോറൻസിക് ലാബിന്റെ പരിശോധനയിൽ ഇക്കാര്യങ്ങൾ വ്യക്തമായെന്നും എസ് ഐ ടി സംഘം കോടതിയിൽ റിപ്പോർട്ട് നൽകി.