ഹെൽമെറ്റില്ലാതെ ബൈക്കിൽ യാത്ര ചെയ്ത മുൻ മന്ത്രി ; പിഴ ചുമത്താത്ത ആർടിഒ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി
ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടെ വീട്ടിലെത്തിയ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പിഴ ചുമത്താത്ത ആർടിഒ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് അഡ്വ. കുളത്തൂർ ജയ്സിങ് ഉൾപ്പെടെയുള്ളവർ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ നിന്ന് ലഭിച്ച വിവരാവകാശ മറുപടിയിൽ, കടകംപള്ളി സുരേന്ദ്രനെതിരെ ഇതുവരെ പിഴ ചുമത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയതായി പരാതിയിൽ പറയുന്നു. ഇതോടെയാണ് നിയമലംഘനം ശ്രദ്ധയിൽപ്പെട്ടിട്ടും പിഴ ഈടാക്കാത്ത ആർടിഒ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
തിരുവനന്തപുരം : ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടെ വീട്ടിലെത്തിയ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പിഴ ചുമത്താത്ത ആർടിഒ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് പരാതി നൽകിയത്. കഴിഞ്ഞ മാസം ഒന്നാം തീയതി വഴുതക്കാട് ജങ്ഷന് സമീപമുള്ള മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിൽ ഹെൽമെറ്റ് ധരിക്കാതെയാണ് കടകംപള്ളി സുരേന്ദ്രൻ എത്തിയത്.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് അഡ്വ. കുളത്തൂർ ജയ്സിങ് ഉൾപ്പെടെയുള്ളവർ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ നിന്ന് ലഭിച്ച വിവരാവകാശ മറുപടിയിൽ, കടകംപള്ളി സുരേന്ദ്രനെതിരെ ഇതുവരെ പിഴ ചുമത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയതായി പരാതിയിൽ പറയുന്നു. ഇതോടെയാണ് നിയമലംഘനം ശ്രദ്ധയിൽപ്പെട്ടിട്ടും പിഴ ഈടാക്കാത്ത ആർടിഒ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകണം
ആഭ്യന്തര മന്ത്രിയുടെ വീടിന് സമീപം സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘത്തിന്റെയും വഴുതക്കാട് ഭാഗത്തെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടും നിയമലംഘനത്തിനെതിരെ നടപടി ഉണ്ടായില്ലെന്നാണ് പരാതിക്കാരന്റെ ആരോപണം.
മാതൃകയാകേണ്ട മുൻ മന്ത്രിയും പൊതുപ്രവർത്തകനുമായ വ്യക്തിയിൽ നിന്നാണ് നിയമലംഘനം ഉണ്ടായതെന്നും നിയമ സംവിധാനത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും അഡ്വ. കുളത്തൂർ ജയ്സിങ് പ്രതികരിച്ചു.
ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉൾപ്പെടെയുള്ളവർ അറസ്റ്റിലാകുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് കടകംപള്ളി സുരേന്ദ്രൻ രാവിലെ വഴുതക്കാട്ടെ വീട്ടിലെത്തിയത്.