‘കേന്ദ്രം നല്‍കിയ പണം ട്രഷറിയില്‍ ഉണ്ടായിട്ടും ദുരന്തബാധിതര്‍ക്ക് വാടക കൊടുക്കാനുള്ള പണം പോലും പിണറായി സര്‍ക്കാര്‍ നല്‍കിയില്ല’ : കെ സുരേന്ദ്രന്‍
വയനാട്ടില്‍ പുനരധിവാസം മുടങ്ങിയത് പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടു കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേന്ദ്രം നല്‍കിയ 8
തിരുവനന്തപുരം : വയനാട്ടില്‍ പുനരധിവാസം മുടങ്ങിയത് പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടു കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേന്ദ്രം നല്‍കിയ 860 കോടി രൂപ ട്രഷറിയില്‍ ഉണ്ടായിട്ടും ദുരന്തബാധിതര്‍ക്ക് വാടക കൊടുക്കാനുള്ള പണം പോലും പിണറായി സര്‍ക്കാര്‍ നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതിയില്‍ കേന്ദ്രം സമര്‍പ്പിച്ച രേഖകള്‍ പിണറായി സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് കെ.സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി വയനാട് ദുരന്തത്തെ ഉപയോഗിച്ച സര്‍ക്കാരും പ്രതിപക്ഷവും ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്.വയനാട് ദുരന്തനിവാരണത്തിന് കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരസ്യമായി മാപ്പ് പറയണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കേരളം കേന്ദ്രത്തിനോട് ആവശ്യപ്പട്ട അടിയന്തര ധനസഹായമായ 214 കോടിയില്‍ 150 കോടി രൂപ അനുവദിച്ചതും എസ്ഡിആര്‍എഫ് ഫണ്ടില്‍ നിന്നും പകുതി തുക വയനാടിന് വേണ്ടി നീക്കിവെക്കാന്‍ അനുവദിച്ചതും സര്‍ക്കാര്‍ മറച്ചുവെച്ചു.